ബാഴ്‌സലോണ ഫോർവേഡ് അൻസു ഫാറ്റിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു
വെള്ളിയാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ ബാഴ്‌സലോണ ഫോർവേഡ് അൻസു ഫാട്ടിയുടെ സേവനം നാളത്തെ മത്സരത്തില്‍ ബാഴ്സക്ക് ലഭിച്ചേക്കില്ല.നാളത്തെ മത്സരത്തില്‍ ബാഴ്സ ലാലിഗയില്‍ നേരിടാന്‍ പോകുന്നത് അല്‍മീരിയയേ ആണ്.യൂറോപ്പ ലീഗ് രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് വ്യാഴാഴ്ച നടന്ന മത്സരത്തില്‍ 75 ആം മിനുട്ടില്‍ മാത്രമാണ് ഫാട്ടി കളിക്കാന്‍ ഇറങ്ങിയത്.

എന്നാല്‍ പിച്ചില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.കൂടാതെ ലെവന്‍ഡോസ്ക്കിയുടെ അവസരം ഹെഡ് ചെയ്തു പാഴാക്കിയതിന് പഴിയും അദ്ദേഹത്തിന് ലഭിച്ചു.പോളിഷ് താരം ഫാട്ടിയുമായി നേരിയ രീതിയില്‍ കയര്‍ത്തു എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇപ്പോള്‍ താരത്തിന്‍റെ വിടവാങ്ങല്‍ ബാഴ്സ കൂടുതല്‍ സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.എന്തെന്നാല്‍ മോശം ഫോം മൂലം റഫീഞ്ഞ സാവിക്ക് തലവേദന സൃഷ്ട്ടിക്കുന്ന ഈ സമയത്ത് തന്നെ ഫോര്‍വേഡ് ലൈനില്‍ അന്‍സുവിന്‍റെ അഭാവം ടീമിന്റെ ഓപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നു.എപ്പോള്‍ താരം പരിക്കില്‍ നിന്ന് മുക്തി നേടും എന്നതിനെ കുറിച്ച് ഇതുവരെ വാര്‍ത്തകള്‍ ഒന്നും ബാഴ്സലോണ പുറത്തു വിട്ടിട്ടില്ല.