ബാല്യ ക്ലബായ ഫ്ലുമിനെൻസിനായി മാര്‍സലോ കളിച്ചേക്കും
ഗ്രീക്ക് ചാമ്പ്യൻമാരായ ഒളിംപിയാകോസ് പിറേയസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ബ്രസീലിയൻ ഡിഫൻഡർ മാർസെലോ തന്റെ മുൻ ക്ലബ് ഫ്ലുമിനെൻസുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടതായി ബ്രസീലിയൻ ക്ലബ് അറിയിച്ചു.2025 വരെ ഓപ്ഷണല്‍ ആയി നീട്ടാന്‍ ഉള്ള കരാറില്‍ ആണ് താരം ഒപ്പുവെച്ചത്.

ബ്രസീലിയന്‍ വിങ്ങ് ബാക്ക് തന്‍റെ പ്രൊഫഷണല്‍ ജീവിതം ആരംഭിച്ചത് ഫ്ലുമിനെൻസില്‍ നിന്നാണ്.2007-ൽ അദ്ദേഹം ബ്രസീലിയൻ ടീമിൽ നിന്ന് റയൽ മാഡ്രിഡിലേക്ക് മാറി.അവിടെ ഒരു ദശാബ്ദത്തോളം കരിയര്‍ ചിലവഴിച്ച താരം മാഡ്രിഡിന് വേണ്ടി നാല് ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടു ഉണ്ട്.താന്‍ എവിടെ നിന്ന് യാത്ര ആരംഭിച്ചോ അവിടെ തന്നെ തിരിച്ചെത്തി എന്നത് തനിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആവേശവും നല്‍കുന്നു എന്ന് താരം മാധ്യമങ്ങളോട് പറഞ്ഞു.