സീരി എ യില്‍ ലീഡ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാപോളി
ശനിയാഴ്ച നടക്കുന്ന 24-ാം റൗണ്ട് സീരി ഇ വീക്ക് പോരാട്ടത്തില്‍ സീരി എ ഫേവറിറ്റുകളായ നാപ്പോളിയുമായി കൊമ്പ് കോര്‍ക്കാന്‍ എംപോളി.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് വെറും ഒരു ജയം മാത്രം നേടിയ എമ്പോളി ലീഗില്‍ പന്ത്രണ്ടാം സ്ഥാനത്താണ്.ലീഗിന്‍റെ തുടക്കത്തില്‍ കാണിച്ച ഫോം അവര്‍ക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നു.നാപോളി ആകട്ടെ ലീഗില്‍ പതിനഞ്ച് പോയിന്റ് ലീഡുമായി സീരി ഇ നേടും എന്ന ഉറച്ച ലക്ഷ്യത്തില്‍ ആണ്.ഇന്ത്യന്‍ സമയം പത്തര മണിക്ക് ആണ് മത്സരം.

മറ്റൊരു മത്സരത്തില്‍ ഇന്ന് ലെച്ചേ സസുവോളോയേ നേരിടാന്‍ ഒരുങ്ങുന്നു.രാത്രി ഒന്നേകാലിനു ആണ് മത്സരം.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് വെറും രണ്ടു വിജയം മാത്രം നേടി കൊണ്ട് ലെച്ചേ ലീഗില്‍ പതിമൂന്നാം സ്ഥാനത്തും സസുവോളോ ലീഗില്‍ പതിനഞ്ചാം സ്ഥാനത്തുമാണ്. ലെച്ചേ ഹോം ആയ സ്‌റ്റേഡിയോ കമുനലെ വഴി ഡെൽ മേരെയില്‍ വെച്ചാണ് മത്സരം.