സീസണിലെ അവസാന ലാലിഗ മാഡ്രിഡ് ഡെർബി ഇന്ന് അരങ്ങേറും
ഇന്ന് ലാലിഗയില്‍ സീസണിന്റെ രണ്ടാം മാഡ്രിഡ് ഡെർബി അരങ്ങേറിയേക്കും.ഇരു കൂട്ടരും ആദ്യ ഏറ്റുമുട്ടിയപ്പോള്‍ അന്ന് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ വിജയം നേടിയിരുന്നു.ഈ അടുത്ത് നടന്ന കോപ ഡേല്‍ റിയ ക്വാര്‍ട്ടര്‍ ഫൈനലിലും റയലിനെതിരെ തോല്‍വി വഴങ്ങാന്‍ ആയിരുന്നു അത്ലറ്റിക്കോയുടെ വിധി.ഇതിനെല്ലാം പ്രതികാരം ചെയ്യാന്‍ ഉള്ള അവസരം ആണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.

ഇന്നത്തെ മത്സരത്തില്‍ റയലിനെ ജയിക്കാന്‍ വിടാതെ കളി അവസാനിപ്പിക്കാന്‍ ആയാല്‍ ലാലിഗയില്‍ ബാഴ്യുടെ ലീഡ് ചുരുക്കാന്‍ യൂറോപ്പ്യന്‍ ചാമ്പ്യന്മാര്‍ക്ക് കഴിയില്ല.നിലവില്‍ ഒന്നാം സ്ഥാനത് ഉള്ള ബാഴ്സയില്‍ നിന്ന് എട്ടു പോയിന്റ് പുറകില്‍ ആണ് റയല്‍.ലാലിഗയില്‍ പ്രകടനം ശരാശരി ആണെങ്കിലും ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ലിവര്‍പൂളിനെതിരെ അഞ്ചു ഗോള്‍ നേടിയത് റയലിന്റെ ആത്മവിശ്വാസത്തെ വാനോളം ഉയര്‍ത്തുന്നു.ലീഗില്‍ നാലാം സ്ഥാനത് ഉള്ള അത്ലറ്റിക്കോക്കും ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യം ആണ്.അഞ്ചാം സ്ഥാനത് ഉള്ള ബെറ്റിസ് വെറും ഒരു പോയിന്റിനു മാത്രമാണ് അത്ലറ്റിക്കോയുടെ പിന്നില്‍ ഉള്ളത്.ജയം നേടാന്‍ ആയാല്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ അവര്‍ക്ക് കഴിഞ്ഞേക്കും.ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് മത്സരം.