സമനില കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ സിറ്റി
ശനിയാഴ്ച വൈകുന്നേരം പ്രീമിയർ ലീഗിൽ ബോൺമൗത്തിനെ നേരിടാൻ വിറ്റാലിറ്റി സ്റ്റേഡിയത്തിലേക്ക് യാത്ര ആരംഭിക്കുമ്പോള്‍ ലീഗ് പട്ടികയില്‍ തങ്ങളുടെ നില മെച്ചപ്പെടുത്താന്‍ സിറ്റി.ഓഗസ്റ്റിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും റിവേഴ്‌സ് ഫിക്‌ചറിൽ ഏറ്റുമുട്ടിയപ്പോൾ സിറ്റി ബോണ്‍മൌതിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചിരുന്നു.

നിലവില്‍ സിറ്റിയുടെ കാര്യം അല്പം പരുങ്ങലില്‍ ആണ്.പ്രീമിയര്‍ ലീഗില്‍ നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ സമനില വഴങ്ങിയ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗില്‍ ആര്‍ബി ലെപ്സിഗിനു നേരെയും ജയം നേടാന്‍ കഴിഞ്ഞില്ല.അതിനാല്‍ വലിയ മാര്‍ജിനില്‍ ഒരു ജയം നേടാന്‍ ആയാല്‍ ടീം ക്യാംപിനു അത് കൂടുതല്‍ കരുത്ത് പകരും.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ ഒരു ജയം മാത്രം നേടിയ ബോണ്‍മൌത്ത് നിലവില്‍ പതിനേഴാം സ്ഥാനത് ആണ്.നിലവിലെ പ്രകടനത്തിന് മാറ്റം വരുത്തിയില്ല എങ്കില്‍ അടുത്ത സീസണില്‍ രണ്ടാം നിര ലീഗില്‍ ആയിരിക്കും ബോണ്‍മൌത്ത് കളിക്കാന്‍ പോകുന്നത്.