“രണ്ടാം പകുതി കളി മാറ്റിമറച്ചു ” – സാവി
യൂറോപ്പ ലീഗ് പ്ലേ ഓഫിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ബാഴ്‌സലോണയുടെ പരാജയത്തെ അപലപിച്ച് സാവി.ഇന്നലെ നടന്ന രണ്ടാം പാദ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് ബാഴ്സലോണ പരാജയപ്പെട്ടത്.ആദ്യ പകുതി കളി നിയന്ത്രിക്കാന്‍ കഴിഞ്ഞ ടീമിനെ അല്ല ശേഷിക്കുന്ന പകുതിയില്‍ കണ്ടത് എന്ന് മാധ്യമങ്ങളോട് സാവി പറഞ്ഞു.

രണ്ടാം പകുതിയില്‍ എറിക് ടെന്‍ ഹാഗ് യുണൈറ്റഡിനെ അപ്പാടെ മാറ്റി എടുത്തു.ബാഴ്സ പ്രതിരോധത്തെ വീണ്ടും വീണ്ടും പരീക്ഷിച്ച ഡെവിള്‍സ് ഒടുവില്‍ ലക്‌ഷ്യം കണ്ടു.വരാനെ,ലിസാന്ദ്രോ മാര്‍ട്ടിനസ് എന്നിവരെ പോലെ ധീരന്മാരായ താരങ്ങള്‍ പ്രതിരോധത്തില്‍ ഇരിക്കുമ്പോള്‍ ഒരു ടീമിന് അസാധ്യം ആയത് ഒന്നും തന്നെ ഇല്ല എന്ന് എറിക് ടെന്‍ ഹാഗും മത്സരശേഷം പറഞ്ഞു.