ലാലിഗക്ക് മുന്നറിയിപ്പ് നല്‍കി ബാഴ്സ പ്രസിഡന്റ് ലപോര്‍ട്ട
മുൻ സീനിയർ റഫറിക്ക് ക്ലബ്ബ് നൽകിയ പണമിടപാടുകൾ സംബന്ധിച്ച് ലീഗിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ക്ലബ്ബിന്റെ പ്രതിച്ഛായ മലിനമാക്കാൻ ലാലിഗ ചീഫ് ഹാവിയർ ടെബാസ് ശ്രമിക്കുന്നതായി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട.പേയ്‌മെന്റുകൾ സംബന്ധിച്ച് ന്യായമായ വിശദീകരണം നൽകാൻ കഴിയുന്നില്ലെങ്കിൽ രാജിവെക്കണമെന്ന് ടെബാസ് പറഞ്ഞതിന് പിന്നാലെയാണ് ലാപോർട്ട പ്രതികരിക്കുന്നത്.

ബാഴ്സക്ക് ചരിത്രം വില കൊടുത്ത് വാങ്ങേണ്ടത് ഇല്ല എന്നും തങ്ങളുടെ കഷ്ട്ടപ്പാടുകള്‍ ആണ് കഴിഞ്ഞ കാലയളവില്‍ ക്ലബ് നേടിയെടുത്ത അംഗീകാരങ്ങള്‍ എന്നും ലപോര്‍ട്ട പറഞ്ഞു.തെബാസിന് ബാഴ്സക്ക് മേല്‍ ഉള്ള ദേഷ്യം പണ്ട് മുതല്‍ക്കേ ഉണ്ട് എന്നും ലപോര്‍ട്ട വെളിപ്പെടുത്തി.2005 ല്‍ മെസ്സിയെ തങ്ങള്‍ സൈന്‍ ചെയ്തപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ തെബാസ് വന്നിരുന്നതായും ലപോര്‍ട്ട പറഞ്ഞു.തങ്ങള്‍ക്കെതിരെ മോശമായി ആര് വാര്‍ത്ത നല്കുന്നുവോ അവര്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങാന്‍ ആണ് ക്ലബ് തീരുമാനിച്ചിരിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.