ഫ്രാങ്ക്ഫർട്ടിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് നാപോളി
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16 ആദ്യ പാദത്തിൽ വിക്ടർ ഒസിംഹെൻ, ജിയോവാനി ഡി ലോറെൻസോ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ 2-0ന് നാപോളി തോൽപിച്ചു.ഫോമിലുള്ള നൈജീരിയ സ്‌ട്രൈക്കർ ഒസിംഹെന്‍റെ അവസാന ഒമ്പത് മത്സരത്തിലെ പത്താം ഗോളാണ് ഇന്നലെ നേടിയത്.സീരി എ കിരീടം ഏകദേശം ഉറപ്പിച്ച നാപോളി ഇപ്പോള്‍ ഇതാ അവരുടെ ഫോം ചാമ്പ്യന്‍സ് ലീഗിലും പുറത്ത് എടുക്കുന്നു.

തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച നാപോളിക്ക് മുന്നില്‍ മറുപടി പറയാന്‍ ഒരു തരത്തിലും ജര്‍മന്‍ ക്ലബ് ആയ ഫ്രാങ്ക്ഫര്‍ട്ടിന് കഴിഞ്ഞില്ല.ഇത് കൂടാതെ 58 ആം മിനുട്ടില്‍ റാൻഡൽ കോളോ മുവാണി റെഡ് കാര്‍ഡ് കണ്ടു പുറത്തായതും അവര്‍ക്ക് വലിയ തിരിച്ചടിയായി.മാര്‍ച്ച് പതിനാറിന് നാപോളിയില്‍ വെച്ചാണ് രണ്ടാം പാദം.