കാഡിസിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് ബാഴ്സലോണ
തുടര്‍ച്ചയായ ഏഴാം ലീഗ് മത്സരം ജയിച്ചു കൊണ്ട് ലാലിഗയില്‍ അവിശ്വസനീയ കുതിപ്പ് നടത്തി ബാഴ്സലോണ.ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ബാഴ്സ കാഡിസിനെ പരാജയപ്പെടുത്തിയത്.വിജയത്തോടെ വീണ്ടും ലീഗില്‍ ബാഴ്സയുടെ ലീഡ് എട്ടായി ഉയര്‍ന്നിരിക്കുന്നു.ഈ സീസണിൽ ഇതുവരെ 22 ലീഗ് മത്സരങ്ങളിൽ വെറും അഞ്ചെണ്ണം മാത്രം ജയിച്ചിട്ടുള്ള കാഡിസ് ലീഗില്‍ പതിനേഴാം സ്ഥാനത്താണ്.

ഉസ്മാന്‍ ഡെംബെലെ,പെഡ്രി,അറൂഹോ എന്നിവര്‍ ഇന്നലെ കളിക്കാത്തത് ഒരു തരത്തിലും ബാഴ്സയേ അലട്ടിയില്ല.അതിനു പ്രധാന കാരണം വലത് വിങ്ങില്‍ കളിച്ച ഫെറാന്‍ ടോറസിന്‍റെ മികച്ച ഫോം മൂലം ആണ്.കാഡിസ് പ്രതിരോധത്തെ ചുറ്റി വലയിപ്പിച്ച സ്പെയിന്‍ താരത്തിന്‍റെ നീക്കത്തിന്‍റെ അനന്തരഫലമായിരുന്നു ബാഴ്സയുടെ ആദ്യ ഗോള്‍.ടോറസ് നല്‍കിയ ക്രോസ് ലെവന്‍ഡോസ്ക്കി ഹെഡര്‍ ചെയ്തു, തിരിച്ചു വന്ന റീ ബൗണ്ട് അവസരത്തില്‍ ഗോള്‍ നേടി കൊണ്ട് റോബര്‍ട്ടോ സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി.തൊട്ടടുത്ത മിനുട്ടില്‍ തന്നെ പാഴാക്കിയ അവസരത്തിനു പകരമായി ഗോള്‍ നേടാന്‍ ലെവന്‍ഡോസ്ക്കിക്ക് ആയി.രണ്ടാം പകുതിയുടെ അവസാന മിനുട്ടുകളില്‍ കാഡിസ് ബാഴ്സ പ്രതിരോധതിനെ നേരിയ രീതിയില്‍ പരീക്ഷിച്ചു എങ്കിലും ടെര്‍ സ്റ്റഗന്റെ മികച്ച സേവുകള്‍ മറ്റൊരു ക്ലീന്‍ ചീട്ട് കാറ്റലൂണിയന്‍ ക്ലബിന് നേടി കൊടുത്തു.