ബ്രഹിം ഡയസിനെ ടീമിലേക്ക് കൊണ്ടുവരാന്‍ പദ്ധതിയിട്ട് അന്‍സലോട്ടി
സ്പാനിഷ് പ്ലേമേക്കർ ബ്രഹിം ഡയസിനെ പുതിയ ദീർഘകാല കരാറിൽ റയൽ മാഡ്രിഡിലേക്ക് തിരികെ എത്തിക്കാന്‍ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.23-കാരനായ അദ്ദേഹം കഴിഞ്ഞ രണ്ടര വർഷമായി എസി മിലാനിൽ ലോണിൽ കളിക്കുകയാണ്.കഴിഞ്ഞ സീസണിൽ സീരി എ നേടാന്‍ മിലാനെ വളരെ അധികം താരം സഹായിച്ചിരുന്നു.2022-23 കാമ്പെയ്‌നിലും പിയോളിയുടെ ആദ്യ ടീമില്‍ ഉടനീളം താരം ഇടനേടിയിരുന്നു.

പ്ലേമേക്കർ 2025 വരെ റയലുമായി കരാര്‍ ഒപ്പിട്ടിരുന്നു.എന്നാൽ കാർലോ ആൻസലോട്ടി ഒരു കരാര്‍ നല്‍കി കൊണ്ട് താരത്തിനെ റയല്‍ ഭാവി ടീമില്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു.2023-24 കാമ്പെയ്‌നിനായുള്ള ഫസ്റ്റ്-ടീം സ്ക്വാഡിലേക്ക് ഡയസിനെ സംയോജിപ്പിക്കാൻ കാർലോ ആൻസലോട്ടി പദ്ധതിയിട്ടിട്ടുണ്ടെന്നും 2027 വരെ അദ്ദേഹത്തിന്റെ സേവനം ഉറപ്പാക്കാൻ ക്ലബ് തീരുമാനിച്ചതായും റിപ്പോർട്ട് പറയുന്നു.കാര്യങ്ങള്‍ ഇങ്ങനെ ഒകെയാനെങ്കിലും കളി സമയം ലഭിച്ചാല്‍ മാത്രമേ താരം മാഡ്രിഡിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ആലോചിക്കുകയുള്ളൂ എന്നും വാര്‍ത്തയുണ്ട്.