സീരി എ യില്‍ ഇന്ന് റോമയും യുവന്‍റ്റസും കളിക്കുന്നു
യൂറോപ്പ ലീഗ് നോക്കൌട്ടില്‍ ആര്‍ബി ലെപ്സിഗിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ട റോമ ഇന്ന് റിലഗേഷന്‍ ഭീഷണി നേരിടുന്ന ഹെല്ലസ് വെറോണക്കെതിരെ കളിച്ചേക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒന്നേകാല്‍ മണിക്ക് റോമയുടെ തട്ടകമായ ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ഇന്റര്‍ മിലാനെ പിന്തള്ളി ലീഗില്‍ രണ്ടാമത് എത്താന്‍ റോമക്ക് കഴിയും.അതിനാല്‍ എന്ത് വില കൊടുത്തും മൊറീഞ്ഞോ ഇന്നത്തെ മത്സരത്തില്‍ നിന്ന് മൂന്നു പോയിന്റ് നേടാന്‍ ശ്രമിക്കും.

സീരി എ യിലെ മറ്റൊരു മത്സരത്തില്‍ സ്പെസ്യ യുവന്‍റ്റസിനെ നേരിടാന്‍ ഒരുങ്ങുന്നു.പതിനഞ്ച് പോയിന്‍റ് നഷ്ട്ടപ്പെട്ട യുവേ നിലവില്‍ ലീഗില്‍ പത്താം സ്ഥാനത്താണ്.ഇനിയൊരു തിരിച്ചുവരവ് കഠിനം തന്നെ ആണ്.കൂടാതെ യുവന്‍റ്റസിന്‍റെ ഫോമില്‍ വലിയ ഇടിവ് സംഭവിക്കുന്നുമുണ്ട്. താരങ്ങളെ ടീമില്‍ നിലനിര്‍ത്താന്‍ മാനേജ്മെന്റും ഏറെ പാടുപ്പെടുന്നുണ്ട്.കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഒരു ജയം പോലും നേടാന്‍ ആകാതെ സ്പെസ്യ പത്തൊന്‍പത് പോയിന്റുമായി പതിനേഴാം സ്ഥാനത് ആണ്.ഇന്ത്യന്‍ സമയം രാത്രി പത്തര മണിക്ക് ആണ് മത്സരം.