നഷ്ട്ടപ്പെട്ട ടോപ് ഫോര്‍ സ്ഥാനം തിരിച്ചുപിടിക്കാന്‍ ടോട്ടന്‍ഹാം
ഞായറാഴ്ചത്തെ പ്രീമിയർ ലീഗ് ലണ്ടൻ ഡെർബിയിൽ വെസ്റ്റ് ഹാം യുണൈറ്റഡിന് ആതിഥേയത്വം വഹിക്കുമ്പോൾ ചാമ്പ്യന്‍സ് ലീഗില്‍ എസി മിലാനോടും പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരെയും നേരിട്ട തോല്‍വി മറന്നു മുന്നേറാന്‍ ടോട്ടന്‍ഹാം ക്ലബ്.തങ്ങളുടെ കാണികള്‍ക്ക് മുന്നില്‍ നഗര ഡേര്‍ബിയില്‍ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തി ടോപ് ഫോറിലേക്ക് വീണ്ടും കയറുക എന്നതാണ് കോണ്ടെയുടെ ഇന്നത്തെ ലക്ഷ്യം.നാലാം സ്ഥാനത്തുള്ള ന്യൂ കാസില്‍ കഴിഞ്ഞ നാല് മത്സരങ്ങളിലായി ഒരു ജയം പോലും നേടാന്‍ ആവാതെ സമ്മര്‍ദത്തില്‍ ആണ്.

ഈ ഒരു അവസരം മുതല്‍ എടുത്തില്ലെങ്കില്‍ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്നത് വെറും സ്വപ്നമായി കരുതേണ്ടി വരും ലിലിവൈറ്റ്സിന്.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ വെസ്റ്റ് ഹാം ലീഗില്‍ പതിനെട്ടാം സ്ഥാനത് ആണ്.റിലഗേഷന്‍ ഭീഷണി അവര്‍ നിലവില്‍ നേരിടുന്നുണ്ട്.കഴിഞ്ഞ തവണ ടോട്ടന്‍ഹാമിനെ തങ്ങളുടെ തട്ടകത്തില്‍ വെച്ച് സമനിലയില്‍ തളക്കാന്‍ കഴിഞ്ഞു എന്നത് വെസ്റ്റ് ഹാമിന് നേരിയ പ്രതീക്ഷ നല്‍കുന്നു.