ലെസ്റ്റര്‍ പിടിക്കാന്‍ യുണൈറ്റഡ്
ലീഗില്‍ മൂന്നാം സ്ഥാനത് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയില്‍ പതിനാലം റാങ്ക് ഉള്ള ലെസ്റ്റര്‍ സിറ്റിയെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴര മണിക്ക് ഓള്‍ഡ് ട്രഫോര്‍ഡില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.

ലോകകപ്പ് മുതല്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്ബോള്‍ ലോകത്തെ ഞെട്ടിപ്പിച്ച് കൊണ്ടിരിക്കുകയാണ്.ടോപ് ഫോറില്‍ സ്ഥാനം നേടിയ റെഡ് ഡെവിള്‍സ് കഴിഞ്ഞ 16 മത്സരങ്ങളിൽ ഒരു തവണ മാത്രമേ തോറ്റിട്ടുള്ളൂ.കഴിഞ്ഞ രണ്ട് മാസമായി തകർപ്പൻ ഫോമിലായിരുന്ന മാർക്കസ് റാഷ്‌ഫോർഡിന്റെ പങ്ക് അതില്‍ വളരെ വലുത് ആണ്.പ്രീമിയര്‍ ലീഗില്‍ മാത്രം അല്ല കഴിഞ്ഞ യൂറോപ്പ ലീഗ് നോക്കൌട്ടില്‍ ബാഴ്സയെ അവരുടെ ഹോമില്‍ ചെന്ന് വിറപ്പിക്കാന്‍ കഴിഞ്ഞു എന്നതും ടെന്‍ ഹാഗിന്‍റെ തൊപ്പിയിലെ മറ്റൊരു പൊന്തൂവല്‍ കൂടി ആണ്.നിലവില്‍ ഈ ഫോമില്‍ തുടരാന്‍ ആയാല്‍ ടെന്‍ ഹാഗിന്‍റെ സ്പോര്‍ട്ടിങ്ങ് പ്രൊജക്റ്റ് അടുത്ത സീസണില്‍ ടോപ് ഗിയറില്‍ പുനരാരംഭിക്കാനുള്ള പിന്തുണ മാനെജ്മെന്റ് നല്‍കിയേക്കും.തുടര്‍ തോല്‍വികള്‍ ഏറെ നേരിട്ട ലെസ്റ്റര്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ വിജയിച്ച് കൊണ്ട് തിരിച്ചുവരവിന്‍റെ ലക്ഷണം കാണിക്കുന്നുണ്ട്.ശക്തരായ ടോട്ടന്‍ഹാമിനെയും ആസ്ട്ടന്‍ വില്ലയേയും അടിയറവ് പറയിപ്പിക്കാന്‍ കഴിഞ്ഞു എന്നത് ലെസ്റ്റര്‍ കാമ്പിനു കരുത്ത് പകരുന്നു.