സീരി എ യില്‍ മിലാന്‍ ടീമുകള്‍ക്ക് ജയം
സീരി എ പോരാട്ടത്തിൽ എസി മിലാൻ 1-0 ന് മോൺസയെ പരാജയപ്പെടുത്തി.വിജയത്തോടെ ലീഗില്‍ മൂന്നാം സ്ഥാനത്തേക്ക് കയറിയ എസി മിലാന്‍ ലീഗിലെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് നേടിയത്.ലോകക്കപ്പിനു ശേഷം ആദ്യമായാണ് ലീഗില്‍ തുടര്‍ച്ചയായ വിജയം എസി മിലാന്‍ നേടുന്നത്.31 ആം മിനുട്ടില്‍ ജൂനിയസ് മെസ്സിയാസ് ആണ് മിലാന് വേണ്ടി നേടിയത്.അടുത്ത മത്സരത്തില്‍ കരുത്തര്‍ ആയ അറ്റ്‌ലാന്‍റ്റയേയാണ് എസി മിലാന്‍ നേരിടാന്‍ പോകുന്നത്.

സീരി എ യിലെ മറ്റൊരു മത്സരത്തില്‍ ഉഡിനീസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് ഇന്‍റര്‍.വിജയത്തോടെ ലീഗില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിര്‍ത്താന്‍ ഇന്ററിന് കഴിഞ്ഞു.ഇന്‍റര്‍ മിലാന് വേണ്ടി ലുക്കാക്കു,മിഖിതര്യൻ, മാർട്ടിനെസ് എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ മോന്‍സയുടെ ആശ്വാസ ഗോള്‍ പിറന്നത് സാന്റി ലോവ്റിക്കിലൂടെ ആണ്.