മോൺചെൻഗ്ലാഡ്ബാച്ചിന് മുന്നില്‍ അടിയറവ് പറഞ്ഞ് മ്യൂണിക്ക്
ബൊറൂസിയ മോൺചെൻഗ്ലാഡ്ബാച്ച് ബയേൺ മ്യൂണിക്കിനെ 3-2 ന് തോൽപിച്ചു കൊണ്ട് ബുണ്ടസ്ലിഗ കിരീടതിനുള്ള റേസ് കൂടുതല്‍ ത്രില്ലിങ്ങ് ആക്കി.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ യൂണിയന്‍ ബെര്‍ലിന് ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ കഴിഞ്ഞേക്കും.ലോകക്കപ്പിനു ശേഷം ബയേണ്‍ മ്യൂണിക്കിന്റെ പ്രകടനത്തില്‍ വളരെ ഏറെ മാറ്റം കാണുന്നുണ്ട്.ലെവന്‍ഡോസ്ക്കിയേ പോലൊരു പ്രോളിഫിക്ക് ഗോള്‍ സ്കോററുടെ അഭാവം മ്യൂണിക്കിന്റെ പ്രകടനത്തെ ഏറെ ബാധിക്കുന്നുണ്ട്.

13-ാം മിനിറ്റിൽ ലാർസ് സ്റ്റിൻഡലിലൂടെ ഗ്ലാഡ്ബാച്ച് ലീഡ് നേടിയപ്പോള്‍ മ്യൂണിക്ക് 35 ആം മിനുട്ടില്‍ ചൂപ്പോ മോട്ടിങ്ങിലൂടെ സമനില ഗോള്‍ നേടി.രണ്ടാം പകുതിയില്‍ ജോനാസ് ഹോഫ്മാന്‍,മാര്‍ക്കസ് തുറാം എന്നിവര്‍ നേടിയ ഗോളുകളിലൂടെ ഗ്ലാഡ്ബാച്ച് പിടി മുറുക്കിയപ്പോള്‍ ബയേണിന് ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞില്ല.മാത്തിസ് ടെൽ 93 ആം മിനുട്ടില്‍ ഗോള്‍ നേടിയത് ബയേണിന്റെ തോല്‍വിയുടെ ആക്കം കുറച്ചു.2011-12 സീസണിന് ശേഷം ബയേണിനെതിരെ 10 വിജയങ്ങൾ നേടാന്‍ മോൺചെൻഗ്ലാഡ്ബാച്ചിന് കഴിഞ്ഞു.ജര്‍മന്‍ ചാമ്പ്യന്‍ ടീമിന് നേരെ ഏതൊരു ബുണ്ടസ്ലിഗ ക്ലബിനും ഇത്രക്ക് ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.