രണ്ടാം പകുതിയില്‍ ഒസാസുനക്കുള്ള മറുപടി നല്‍കി റയല്‍
രണ്ടാം പകുതിയിൽ ഫെഡറിക്കോ വാൽവെർഡെയും മാർക്കോ അസെൻസിയോയും ഒസാസുന വലക്ക് നേരെ നിറയൊഴിച്ചപ്പോള്‍ റയൽ മാഡ്രിഡ് 2-0ന് വിജയം നേടി ലാലിഗയിലെ ലീഡര്‍മാരായ ബാഴ്‌സലോണയുമായുള്ള വിടവ് അഞ്ച് പോയിന്റായി കുറച്ചു.എന്നാല്‍ ഈ വിജയം വളരെ ഏറെ പോരുതിയത്തിന് ശേഷമാണ് മാഡ്രിഡിന് ലഭിച്ചത്.പഠിച്ച പണി പതിനെട്ടും പയറ്റി നോക്കിയിട്ടും 78 ആം മിനുട്ടില്‍ മാത്രമാണ് ലീഡ് നേടാന്‍ അവര്‍ക്ക് കഴിഞ്ഞത്.

പരിക്ക് മൂലം കരീം ബെൻസെമ ഇല്ലാതിരുന്ന മത്സരത്തില്‍ വിനീഷ്യസ് ജൂനിയറിന് ആയിരുന്നു റയലിന്റെ അട്ടാക്കിങ്ങ് ഭാരം ചുമക്കേണ്ടി വന്നത്.പല പ്രതികൂല സാഹചര്യങ്ങളും നേരിട്ടതിന് ശേഷവും ബ്രസീലിയന്‍ വിങ്ങര്‍ വിനീഷ്യസ് ടീമിന് വേണ്ടി പുറത്തെടുക്കുന്ന പ്രകടനം അവിശ്വസനീയം ആണ് എന്ന് മത്സരശേഷം അന്‍സലോട്ടി പറഞ്ഞു.ആദ്യ ഗോള്‍ നേടിയ വാല്‍വറഡേക്ക് വഴി ഒരുക്കിയതും വിനീഷ്യസ് തന്നെ.അടുത്ത ആഴ്ച്ച ലിവര്‍പൂളിനെ അവരുടെ തട്ടകത്തിലേക്ക് ചെന്ന് നേരിടാന്‍ ഉള്ള മാഡ്രിഡിന് ഈ പൊരുതി നേടിയ വിജയം കൂടുതല്‍ കരുത്ത് പകരുന്നു.കഴിഞ്ഞ മൂന്നു നേരിട്ടപ്പോഴെല്ലാം ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെ മറികടക്കാന്‍ റയലിന് കഴിഞ്ഞിരുന്നു.