ന്യൂ കാസിലിനെ അടിയറവ് പറയിപ്പിച്ച് ലിവര്‍പൂള്‍
ശനിയാഴ്ച നടന്ന പ്രീമിയർ ലീഗിൽ ഡാർവിൻ നൂനെസിന്റെയും കോഡി ഗാക്‌പോയുടെയും ആദ്യ പകുതിയിലെ ഗോളുകളുടെ പിന്‍ബലത്തില്‍ ന്യൂകാസിലിനെതിരെ 2-0ന് അനായാസ ജയം നേടി ലിവര്‍പൂള്‍.പത്താം മിനുട്ടില്‍ മോശം ഫോമിന്‍റെ പേരില്‍ പഴികേട്ട നൂനെസ് ഒരു മികച്ച ഗോളോടെ ലിവര്‍പൂളിനു ലീഡ് നേടി കൊടുത്തു.ഏഴു മിനുട്ടിന് ശേഷം ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയ ഗാക്‌പോയും തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ കണ്ടെത്തി.

പെനാൽറ്റി ഏരിയയ്ക്ക് പുറത്ത് പന്ത് കൈ കൊണ്ട് സ്പര്‍ശിച്ച ന്യൂ കാസില്‍ ഗോളി നിക്ക് പോപ്പ് റെഡ് കാര്‍ഡ് കണ്ടു പുറത്തായത് അവരെ കൂടുതല്‍ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടു.ഇന്നലത്തെ വിജയം ലിവര്‍പൂളിനെ പോയിന്റ് ടേബിളിലേക്ക് എട്ടാം സ്ഥാനത്തേക്ക് ഉയര്‍ത്തി.ടോപ് ഫോറില്‍ ലീഗ് അവസാനിപ്പിക്കുക എന്ന ലക്‌ഷ്യം നിറവേറ്റാന്‍ കൂടുതല്‍ സാധ്യത ഇപ്പോള്‍ ലിവര്‍പൂളിനു ഉണ്ട് എന്ന് ഫുട്ബോള്‍ പണ്ടിട്ടുകള്‍ വിലയിരുത്തുന്നുണ്ട്.അടുത്ത ആഴ്ച്ച നിലവിലെ ചാമ്പ്യന്‍സ് ലീഗ് ഹോള്‍ഡര്‍മാരായ റയല്‍ മാഡ്രിഡിനെ പ്രീ ക്വാര്‍ട്ടറില്‍ നേരിടാന്‍ ഇരിക്കെ ഇന്നലെ നേടിയ വിജയം ലിവര്‍പൂള്‍ ടീമിന് കൂടുതല്‍ കരുത്തും ആത്മവിശ്വാസവും പകരുന്നു.