ആസ്റ്റണ്‍ വില്ലയേ തകര്‍ത്ത് ആഴ്സണല്‍
പ്രീമിയർ ലീഗ് കിരീടത്തിനായുള്ള ഓട്ടത്തിൽ ലീഡ് തിരിച്ചുപിടിച്ച് മൈക്കൽ അർട്ടെറ്റയുടെ ആഴ്സണല്‍.ആസ്റ്റൺ വില്ലയ്‌ക്കെതിരെ ആഴ്‌സണല്‍ ഇന്നലത്തെ മത്സരത്തില്‍ 4-2ന് ത്രസിപ്പിക്കുന്ന വിജയം നേടി.ഇതോടെ ലീഗില്‍ അവരുടെ ലീഡ് രണ്ടായി വര്‍ധിച്ചു.വില്ല സ്‌ട്രൈക്കർ ഒല്ലി വാട്‌കിൻസ് അഞ്ച് മിനിറ്റിനുള്ളിൽ ഗോള്‍ നേടി കൊണ്ട് തുടക്കത്തില്‍ തന്നെ ആതിഥേയര്‍ക്ക് ലീഡ് നേടി കൊടുത്തു.

എന്നാല്‍ അതിനു അതേ നാണയത്തില്‍ മറുപടി നല്‍കി കൊണ്ട് ബുക്കായോ സാക്ക സമനില ഗോള്‍ നേടി.ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങും മുന്‍പേ മുന്‍ ബാഴ്സ താരമായ ഫിലിപ്പ് കുട്ടീഞ്ഞോ വില്ലക്ക് വേണ്ടി രണ്ടാം ഗോള്‍ സ്കോര്‍ ചെയ്തിരുന്നു.രണ്ടാം പകുതിയില്‍ അക്രമണം കൂടുതല്‍ ശക്തമാക്കിയ ആഴ്സണല്‍ സമനില ഗോളിന് വേണ്ടി പോരാടി.61 ആം മിനുട്ടില്‍ അവര്‍ ആ ലക്ഷ്യം കാണുകയും ചെയ്തു.ഒലെക്സാണ്ടർ സിൻചെങ്കോയാണ് ഗോള്‍ നേടിയത്.എക്സ്ട്രാ ടൈമില്‍ ഇറ്റലി താരമായ ജോർഗിഞ്ഞോയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ തലയില്‍ തട്ടി വലയിലേക്ക് കയറി.98 ആം മിനുട്ടില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും ഗോള്‍ നേടിയതോടെ ഇരട്ട ഗോള്‍ ലീഡില്‍ വിലപ്പെട്ട മൂന്നു പോയിന്റ് നേടാന്‍ ആഴ്സണലിന് കഴിഞ്ഞു.