ടോപ് ഫോറില്‍ തിരികെയെത്താന്‍ എസി മിലാന്‍
തുടര്‍ച്ചയായ തോല്‍വികളിലൂടെ കടന്നു പോയ എസി മിലാന്‍ ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടന്‍ഹാമിനെ പരാജയപ്പെടുത്തി കൊണ്ട് തങ്ങള്‍ തിരിച്ചു വരവിന്‍റെ പാതയില്‍ ആണ് എന്ന് തെളിയിച്ചിരിക്കുന്നു.നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള മിലാന്‍ കഴിഞ്ഞ സീരി എ മത്സരത്തില്‍ ടോറിനോയേ തോല്‍പ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം പത്തര മണിക്ക് ലീഗില്‍ പത്താം സ്ഥാനത്തുള്ള മോന്‍സയേ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ് മിലാന്‍ ഇപ്പോള്‍.

ഇന്നത്തെ മത്സരത്തില്‍ ജയിക്കാന്‍ ആയാല്‍ ലീഗില്‍ അഞ്ചില്‍ നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ മിലാന് കഴിഞ്ഞേക്കും.ലീഗ് നിലനിര്‍ത്തുക എന്ന ലകഷ്യം നിറവേറ്റാന്‍ കഴിയില്ല എന്ന ഉത്തമ ബോധ്യം മിലാന് വന്നു കഴിഞ്ഞു.ഒന്നാം സ്ഥാനത്തുള്ള നാപോളിയുടെ ലീഡ് നിലവില്‍ പതിനെട്ടു പോയിന്റുകള്‍ ആണ്. എന്നാല്‍ അടുത്ത തവണയും ചാമ്പ്യന്‍സ് ലീഗ് കളിക്കുന്നത് ഉറപ്പ് വരുത്തുന്നതിന് വേണ്ടി ഇനിയും ഏറെ കോച്ച് പിയോളിക്ക് ചെയ്യേണ്ടത് ഉണ്ട്.ഇന്‍റര്‍ മിലാന്‍,അറ്റ്ലാന്റ്റ ,റോമ എന്നിവര്‍ ഫോമിലേക്ക് മടങ്ങി എത്തിയത് മിലാന്‍റെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു.ഇവരെ മറികടന്നു ടോപ് ഫോറില്‍ ലീഗ് അവസാനിപ്പിക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യം തന്നെ ആണ്.