ഫോം വീണ്ടെടുക്കാന്‍ ലിവര്‍പൂള്‍ ; ചാമ്പ്യന്‍സ് ലീഗ് യോഗ്യത കൈവിടാതിരിക്കാന്‍ ന്യൂ കാസില്‍
ലോകക്കപ്പിനു ശേഷം ഫോമില്‍ ഇടിവ് സംഭവിച്ച ലിവര്‍പൂള്‍ – ന്യൂ കാസില്‍ പോരാട്ടം ഇന്ന്. ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ന്യൂ കാസില്‍ തട്ടകമായ സെന്റ് ജെയിംസ് പാർക്കില്‍ വെച്ചാണ് മത്സരം.ലോകക്കപ്പ് ഇടവേളക്ക് പിരിയുമ്പോള്‍ ന്യൂ കാസില്‍ ലീഗില്‍ മൂന്നാം സ്ഥാനത് ആയിരുന്നു.എന്നാല്‍ അതിനുശേഷം ലീഗില്‍ സ്ഥിരമായി സമനില കൊണ്ട് തൃപ്തിപ്പെടെണ്ടി വന്ന അവര്‍ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് തഴയപ്പെട്ടു.

കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ വെറും ഒരു ജയവും ബാക്കിയെല്ലാം സമനിലയും നേടിയ ന്യൂ കാസില്‍ നിലവിലെ പ്രകടനത്തില്‍ നിന്നും വളരെ ഏറെ മുന്നോട്ട് വരേണ്ടത് ഉണ്ട്.അങ്ങനെ സംഭവിച്ചില്ല എങ്കില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത കപ്പിനും ചുണ്ടിനും ഇടക്ക് വെച്ച് നഷ്ട്ടം ആയേക്കും.ഫോമിലേക്ക് യുണൈറ്റഡും തിരിച്ചെത്തിയതും കാസിലിന് സമ്മര്‍ദം ശ്രിഷ്ട്ടിക്കുന്നു.ലിവര്‍പൂളിന്റെ കാര്യം ആണെങ്കില്‍ അതിലും പരിതാപകരം.കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ മൂന്നു തോല്‍വി നേരിട്ട റെഡ്സ് ക്ലോപ്പിന് കീഴിലെ ഏറ്റവും മോശം അവസ്ഥയില്‍ ആണ്.എന്നാല്‍ പരിക്കില്‍ നിന്ന് മുക്തി നേടി ഡിയോഗോ ജോട്ട, വിർജിൽ വാൻ ഡിക്ക്, റോബർട്ടോ ഫിർമിനോ എന്നിവര്‍ ടീമിലേക്ക് മടങ്ങി എത്തുന്നത് ക്ലോപ്പിനും ലിവര്‍പൂളിനും കൂടുതല്‍ ആത്മവിശ്വാസം പകരുന്നു.