പരാജയത്തിന്‍റെ പടുകുഴിയില്‍ നിന്ന് കരകയറാന്‍ ചെല്‍സി
ഫോമിനായി പാടുപെടുന്ന ചെല്‍സിയും സതാംട്ടനും നേര്‍ക്കുന്നേര്‍.ഇന്ന് ഇന്ത്യന്‍ സമയം എട്ടര മണിക്ക് ലീഗില്‍ പത്താം സ്ഥാനത്തുള്ള ചെല്‍സി റിലഗേഷന്‍ ഭീഷണി നേരിടുന്ന ഇരുപതാം റാങ്ക് ഉള്ള സതാംട്ടനെ നേരിടാന്‍ ഒരുങ്ങുന്നു.ചെല്‍സിയുടെ ഹോം ആയ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ് മത്സരം.ഈ വര്‍ഷം ഒന്‍പത് മത്സരങ്ങളില്‍ നിന്ന് വെറും ഒരു ജയം മാത്രം നേടിയ ചെല്‍സി നിലവില്‍ സമ്മര്‍ദ ചുഴലിയില്‍ ആണ്.

സമ്മര്‍,വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്റോയില്‍ വലിയ ബജറ്റ് മുടക്കിയിട്ടും ടീമിന്‍റെ പ്രകടനം ശരാശരിയിലും താഴെ ആവുന്നത് കോച്ച് പോട്ടറിനു തലവേദന സൃഷ്ട്ടിക്കുന്നു.കൂടാതെ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ടില്‍ ബോറൂസിയക്കെതിരെയും തോല്‍വി.ഏറ്റവും മോശം ഫോമില്‍ ഉള്ള സതാംട്ടനെ തോല്‍പ്പിച്ച് ടീമിന്‍റെ നഷ്ട്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഉള്ള മിഷനില്‍ ആണ് ഇപ്പോള്‍ മാനേജര്‍.അതിനാല്‍ ഇന്ന് ഒരു വലിയ സ്കോര്‍ മാര്‍ജിനില്‍ ഉള്ള വിജയം നേടാന്‍ ചെല്‍സി താരങ്ങള്‍ പൊരുതി കളിച്ചേക്കും.