യൂറോപ്പ ലീഗ് നോക്കൌട്ട് ; അയാക്സ് – ബെര്‍ലിന്‍ , യുവന്‍റ്റസ് – നാന്‍റ്റസ് പോരാട്ടം
യൂറോപ്പ ലീഗ് പ്ലേ ഓഫ് ടൈയുടെ ആദ്യ പാദത്തിൽ ഇന്ന് അയാക്ക്സും യൂണിയൻ ബെർലിനും ഇന്ന് പരസ്പരം ഏറ്റുമുട്ടിയെക്കും.ലീഗില്‍ മൂന്നാം സ്ഥാനത് ഉള്ള അയാക്സ് തുടര്‍ച്ചയായി മൂന്നു വിജയങ്ങള്‍ നേടി മികച്ച ഫോമില്‍ ആണ്.യൂണിയന്‍ ബെര്‍ലിന്‍ ആണെങ്കില്‍ ഒന്നാം സ്ഥാനത് ഉള്ള ബയേണ്‍ മ്യൂണിക്കിനെക്കാള്‍ ഒരു പോയിന്റിന് മാത്രം പുറകില്‍ ആണ്.കഴിഞ്ഞ അഞ്ചു ലീഗ് മത്സരങ്ങളും ജയിച്ച ബെര്‍ലിനും ഇപ്പോള്‍ ഫോമില്‍ തന്നെ.ആംസ്റ്റര്‍ഡാം അരീനയില്‍ ഇന്ത്യന്‍ സമയം പതിനൊന്നേകാലിന് ആണ് മത്സരം.

മറ്റൊരു നോക്കൌട്ട് മത്സരത്തില്‍ യുവന്‍റ്റസ് ഫ്രഞ്ച് ക്ലബ് ആയ നാന്‍റ്റസിനെ നേരിടും.ഇന്ത്യന്‍ സമയം ഒന്നര മണിക്ക് യുവേയുടെ അലിയന്‍സ് സ്റ്റേഡിയത്തില്‍ ആണ് മത്സരം.സാമ്പത്തിക ക്രമകേട് കണ്ടെത്തിയതിനാല്‍ യുവന്‍റ്റസിന്‍റെ പക്കല്‍ നിന്ന് പതിനഞ്ച് പോയിന്റ് ഇറ്റാലിയന്‍ ബോര്‍ഡ് വെട്ടിച്ചുരുക്കിയിരുന്നു.പിച്ചിന്‍റെ അകത്തും പുറത്തും ഒരേപോലെ സമ്മര്‍ദം നേരിടുന്ന സീരി എ ക്ലബിന്റെ നിലവിലെ അവസ്ഥ മരികടന്ന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്.