ലൗട്ടാരോ മാർട്ടിനെസിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ അന്വേഷിച്ച് ആഴ്സണല്‍
ഇന്റർ മിലാൻ ഫോർവേഡ് ലൗട്ടാരോ മാർട്ടിനെസിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ ആഴ്സണല്‍ ആരായുന്നതായി റിപ്പോര്‍ട്ട്.ലീഗില്‍ മികച്ച കുതിപ്പ് തുടരുന്ന ആഴ്സണല്‍ കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി മോശം ഫോമില്‍ ആണ്.എമിൽ സ്മിത്ത് റോവിന്റെയും റെയ്‌സ് നെൽസണിന്റെയും അഭാവം മൂലം മൈക്കൽ അർറ്റെറ്റക്ക് തന്‍റെ അട്ടാക്കിങ്ങ് തേര്‍ഡിലെ ഓപ്ഷനുകള്‍ വളരെ അധികം പരിമിതപ്പെട്ടിരിക്കുന്നു.

ലോകകപ്പിൽ കാൽമുട്ടിന് പരിക്കേറ്റതിനുശേഷം ഗബ്രിയേൽ ജീസസിന്‍റെ സേവനം ലഭിക്കാത്തതും ആര്‍റെറ്റക്ക് തലവേദന നല്‍കുന്നു.ഫുട്ബോൾ ഇൻസൈഡർ പറയുന്നതനുസരിച്ച് മാർട്ടിനെസിനായി ഒരു ഓഫർ നല്‍കാന്‍ ആഴ്സണല്‍ ബോര്‍ഡ് പരിഗണിക്കുന്നുണ്ട്.സാൻ സിറോയിൽ സ്ട്രൈക്കർ മികച്ച ഫോമില്‍ ആണ്.കാലങ്ങള്‍ ഏറെയായി താരത്തിനെ സൈന്‍ ചെയ്യാന്‍ ആഴ്സണല്‍ ലക്‌ഷ്യം ഇട്ടിരുന്നു.2026 വരെ അദ്ധേഹത്തിന്റെ കരാര്‍ നിലനില്‍ക്കുന്നതിനാല്‍ വലിയ ഒരോഫര്‍ തന്നെ ആഴ്സണല്‍ മാനേജ്മെന്റിന് നല്‍കേണ്ടി വരും.70 മില്യൺ പൗണ്ടിൽ കൂടുതൽ ഓഫർ ലഭിക്കുകയാണെങ്കിൽ ഉടന്‍ തന്നെ ഡീലിന് സമ്മതം മൂളാന്‍ ഇന്റര്‍ ബോര്‍ഡ് തയ്യാര്‍ ആയേക്കും.ഔപചാരികമായ ബിഡ് നടത്തുന്നതിന് മുന്നോടിയായി ആഴ്സണൽ മാർട്ടിനെസിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി എന്നും ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.