ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് -16 ല്‍ ഇന്ന് ബെൻഫിക്കയും ക്ലബ് ബ്രൂഗും നേര്‍ക്കുന്നേര്‍
ബുധനാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് -16 ടൈയുടെ ആദ്യ പാദ മത്സരത്തിനായി ജാൻ ബ്രെയ്‌ഡൽ സ്റ്റേഡിയത്തിലേക്ക് ബെൻഫിക്കയെ ക്ലബ്ബ് ബ്രൂഗ് സ്വാഗതം ചെയ്യുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ഈ സീസണിലെ ചാമ്പ്യൻസ് ലീഗിലെ സർപ്രൈസ് പാക്കേജാണ് ക്ലബ് ബ്രൂഗ്,ബയർ ലെവർകൂസനെയും അത്‌ലറ്റിക്കോ മാഡ്രിഡിനെയും മറികടന്ന് ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തെത്തിയ ശേഷം അവർ ചരിത്രത്തിലാദ്യമായി നോക്കൗട്ട് റൗണ്ടിൽ മത്സരിക്കും.

അതേസമയം, ഗ്രൂപ്പ് എച്ചിൽ പിഎസ്ജി,യുവന്‍റ്റസ് എന്നിവരെ മറികടന്നു കൊണ്ട് ഒന്നാമതെത്തിയ ബെൻഫിക്ക, കഴിഞ്ഞ 11 സീസണുകളിൽ നാലാം തവണയാണ് ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിൽ മത്സരിക്കുന്നത്.തങ്ങളുടെ മിഡ്ഫീല്‍ഡ് ജനറല്‍ ആയ എന്‍സോ ഫെര്‍ണാണ്ടസ് ടീം വിട്ട് ചെല്സിയിലെക്ക് പോയി എങ്കിലും താരതമ്യേനെ ദുര്‍ബലര്‍ ആയ ബ്രൂഗിനെതിരെ ആദ്യ പാദത്തില്‍ വിജയം നേടാന്‍ ബെന്‍ഫിക്കക്ക് തന്നെയാണ് സാധ്യത.