ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ആഴ്സണല്‍ ; എതിരാളി മാഞ്ചസ്റ്റര്‍ സിറ്റി
ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയേ മൈക്കൽ അർട്ടെറ്റയുടെ ആഴ്സണൽ പ്രീമിയർ ലീഗ് ടൈറ്റിൽ ഷോഡൗണിനായി എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.വെറും മൂന്നു പോയിന്റ് വ്യത്യാസത്തില്‍ ഒന്നും രണ്ടും സ്ഥാനത് ഇരിക്കുന്ന ആഴ്സണലും സിറ്റിയും തമ്മില്‍ ഉള്ള പോരാട്ടം പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും ഗ്ലാമറസ് ഉള്ളത് ആണ്.

ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഒരു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലും വിജയം നേടാന്‍ ആവാതെ പോയ ആഴ്സണലിന് എത്രയും പെട്ടെന്ന് വിജയ വഴിയിലേക്ക് മടങ്ങേണ്ടത് ഉണ്ട്.സിറ്റി ആകട്ടെ ടോട്ടന്‍ഹാമിനെതിരെ പരാജയപ്പെട്ടത്തില്‍ ഏറെ നിരാശര്‍ ആണ്.കഴിഞ്ഞ മത്സരത്തില്‍ ആസ്ട്ടന്‍ വില്ലയെ പരാജയപ്പെടുത്തി എങ്കിലും തുടര്‍ച്ചയായി ടോട്ടന്‍ഹാമിനെതിരെ പരാജയപ്പെടുന്നത് പെപ്പിന് തലവേദന സൃഷ്ട്ടിക്കുന്നു. പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ഇരുവരും കണ്ടുമുട്ടുന്നത് ഇത് ആദ്യം ആയാണ്.എഫ് എ കപ്പ് ഫോര്‍ത്ത് റൗണ്ടില്‍ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി ആഴ്സണലിനെ പരാജയപ്പെടുത്തിയിരുന്നു. അതിനു പ്രതികാരം വീട്ടാനുള്ള അവസരം ആണ് ആഴ്സണലിന് ലഭിച്ചിരിക്കുന്നത്.