രണ്ടു ദിവസത്തിനുള്ളില്‍ യുണൈറ്റഡിന് വേണ്ടി ഒഫീഷ്യല്‍ ബിഡ് നല്‍കാന്‍ ഒരുങ്ങി ഖത്തര്‍ സ്പോര്‍ട്ട്സ്
റിപ്പോർട്ടുകൾ പ്രകാരം, മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഖത്തർ ഏറ്റെടുക്കുന്നത് അംഗീകരിക്കുന്നതിനുള്ള നടപടികള്‍ യുവേഫ പൂര്‍ത്തിയാക്കാന്‍ ഒരുങ്ങുന്നു.ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ക്ലബ് ആണ് പാരീസ് സെന്റ് ജെർമെയ്‌ന്‍.ഫെബ്രവരി പതിനേഴിന് മുന്‍പേ ടീമിന് വേണ്ടിയുള്ള ബിഡ് ഒഫീഷ്യല്‍ ആയി സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്തരി ഇന്വേസ്റ്മെന്റ്റ് ബോര്‍ഡ്.

ബ്രിട്ടീഷ് പെട്രോകെമിക്കൽസ് ഉടമയായ ജിം റാറ്റ്ക്ലിഫ് മാത്രമാണ് നിലവില്‍ യുണൈറ്റഡിന് വേണ്ടി ബിഡ് നല്‍കിയിരിക്കുന്നത്.ക്ലബ് വില്‍ക്കാന്‍ ഗ്ലേസർ സഹോദരങ്ങൾ ആവശ്യപ്പെടുന്ന തുക 5 ബില്യൺ പൗണ്ട് ആണ്.അത്രക്ക് തുക നല്‍കാന്‍ ജിം റാറ്റ്ക്ലിഫിന് താല്‍പര്യം ഇല്ല എന്നാല്‍ ഖത്തര്‍ ബോര്‍ഡ് ഉടമകള്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ തയ്യാറാണ്.അതിനാല്‍ നിലവിലെ മേല്‍ക്കൈ ഖത്തർ സ്‌പോർട്‌സിന് തന്നെ.ചിലവാക്കുന്ന തുക കൂടാതെ പരിശീലന സൗകര്യം നവീകരിക്കാനും ഓൾഡ് ട്രാഫോർഡ് പുനർനിർമ്മിക്കാനും ഖത്തറിന് പദ്ധതിയുണ്ട്.ഇത് അവരുടെ കൈയ്യില്‍ നിന്നും ഏകദേശം 1.2 ബില്യൺ പൗണ്ട് അധികമായി ചിലവാകും.