ബയേണിന് മുന്നില്‍ തലതാഴ്ത്തി പിഎസ്ജി
ചാമ്പ്യൻസ് ലീഗ് നോക്കൌട്ട് മത്സരത്തില്‍ പിഎസ്ജിക്കെതിരെ അവരുടെ തട്ടകമായ പാര്‍ക്ക് ഡേ പ്രിന്‍സസില്‍ വെച്ച് എതിരില്ലാത്ത ഒരു ഗോളിന്‍റെ വിജയം നേടി മ്യൂണിക്ക്.മുൻ ക്ലബിനെതിരെ വീണ്ടും ഗോള്‍ നേടിയത് കിംഗ്സ്ലി കോമൻ ആയിരുന്നു.കഴിഞ്ഞ തവണ ഇരുവരും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയ ഗോള്‍ നേടിയതും ഫ്രഞ്ച് യുവ താരം ആയിരുന്നു.
/cloudfront-eu-central-1.images.arcpublishing.com/diarioas/7PHQNFVYLGL524UT7CUTUAFB5I.jpg)
തുടക്കം മുതല്‍ക്കേ പിഎസ്ജിക്ക് മേല്‍ ആധിപത്യം സ്ഥാപിച്ച ബയേണ്‍ ആദ്യ പകുതി വരെ ഒരു തരത്തില്‍ ഉള്ള നീക്കവും നടത്താന്‍ മെസ്സി-നെയ്മര്‍ സഖ്യത്തിനെ സമ്മതിച്ചില്ല.രണ്ടാം പകുതിയില്‍ പിച്ചിലേക്ക് മടങ്ങി എത്തിയ കെയ്‌ലിയൻ എംബാപ്പെ രണ്ട് തവണ ഗോള്‍ കണ്ടെത്തി എങ്കിലും രണ്ടും ഓഫ്സൈഡ് ആയിരുന്നു.സ്റ്റോപ്പേജ് ടൈമിൽ മെസ്സിക്കെതിരെ രൂക്ഷമായ ഫൗള്‍ ചെയ്തതിന് ബെഞ്ചമിൻ പവാർഡിന് രണ്ടാം മഞ്ഞക്കാർഡ് കണ്ടതോടെ ബയേൺ 10 പേരുമായി കളി പൂർത്തിയാക്കി.രണ്ടാം പാദം അലിയന്‍സ് അരീനയില്‍ മാര്‍ച്ച് ഒന്‍പതിന് ആണ് നടക്കാന്‍ പോകുന്നത്.