ചാമ്പ്യന്‍സ് ലീഗ് ഈസ് ബാക്ക് !!!!
ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൗണ്ടിനു ഇന്ന് മുതല്‍ ആരംഭം.റൗണ്ട് ഓഫ് 16 ല്‍ ഇന്ന് എസി മിലാൻ ടോട്ടൻഹാം ഹോട്‌സ്‌പറിനെ നേരിടും.മിലാന്‍റെ ഹോം സ്റ്റേഡിയമായ സാന്‍ സിറോയില്‍ ഇന്ത്യന്‍ സമയം ഒന്നര മണിക്ക് ആണ് മത്സരം ആരംഭിക്കാന്‍ പോകുന്നത്.ചെല്‍സി, സാല്‍സ്ബര്‍ഗ്,ഡൈനാമോ സാഗ്രെബ് എന്നിവര്‍ അടങ്ങുന്ന ഗ്രൂപ്പ് ഇ യില്‍ രണ്ടാം സ്ഥാനത്തോടെ ആണ് എസി മിലാന്‍ ചാമ്പ്യന്‍സ് ലീഗ് നോക്കൌട്ട് റൌണ്ടിലേക്ക് കടന്നു കയറിയത്.ഗ്രൂപ്പ് ഡി യില്‍ ശക്തരായ ഫ്രാങ്ക്ഫര്‍ട്ട്,സ്പോര്‍ട്ടിങ്ങ് സിപി,മാര്‍സിലി എന്നിവരെ മറികടന്ന ടോട്ടന്‍ഹാം ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് യോഗ്യത നേടിയത്.

കഴിഞ്ഞ തവണ ഗ്രൂപ്പ് ചാമ്പ്യന്മാരായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയ മിലാന്‍റെ ഫോം മിഡ് സീസണോടെ നഷ്ട്ടപ്പെട്ടിരിക്കുന്നു. കോപ്പ ഇറ്റാലിയ,സൂപ്പര്‍ കോപ്പ ഇറ്റാലിയാന ഡോമെസ്റിക് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ എസി മിലാന്‍ നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്.നിലവിലെ താരങ്ങളുടെ ഫോമിലായ്മ കോച്ച് പിയോളിക്ക് ആശങ്ക പകരുന്നുണ്ട്.ഇതേ പ്രശ്നം തന്നെ ആണ് ടോട്ടന്‍ഹാമും നേരിടുന്നത്.മിലാനെ പോലൊരു ടീമിനെ അവരുടെ തട്ടകത്തില്‍ വെച്ച് തോല്‍പ്പിക്കുക എന്നത് കഴിഞ്ഞ അഞ്ചു പ്രീമിയര്‍ ലീഗ് മത്സരത്തില്‍ മൂന്നു തോല്‍വി നേരിട്ട ടോട്ടന്‍ഹാമിന് വളരെ കാഠിന്യം ഏറിയ കര്‍ത്തവ്യം ആയിരിക്കും.