വണ്ടര്‍ ഗോള്‍ നേടി മുസിയാല ; വര്‍ഷത്തിലെ ആദ്യ ലീഗ് ജയം നേടി ബയേണ്‍
ഈ വര്‍ഷത്തെ ആദ്യ ബുണ്ടസ്ലിഗ മത്സരം വിജയം നേടി ബയേണ്‍.അതും നാല് ഗോള്‍ എതിരാളികള്‍ ആയ വുൾഫ്‌സ്ബർഗിന്‍റെ വലയിലേക്ക് നിറയൊഴിച്ചതിന് ശേഷം.രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ആണ് ബയേണ്‍ വിജയം നേടിയത്.തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച മ്യൂണിക്ക് ഒന്‍പതാം മിനുട്ടില്‍ തന്നെ ലീഡ് നേടി.

മുള്ളര്‍ക്ക് നല്‍കിയ ലോങ്ങ് ബോള്‍ നേരെ ചെന്ന് പതിച്ചത് വുൾഫ്‌സ്ബർഗിന്‍റെ ഗോള്‍ വലയില്‍.ബയേണിന് ലീഡ് നേടി കൊടുത്തു കൊണ്ട് കോമാന്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.അഞ്ചു മിനുട്ടിനുള്ളില്‍ സിറ്റിയില്‍ നിന്ന് ലോണില്‍ എത്തിയ കാന്‍സലോ നല്‍കിയ ക്രോസ് വലയിലേക്ക് പ്ലേസ് ചെയ്തു കൊണ്ട് വീണ്ടും കോമാന്‍ തിളങ്ങി.ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുന്നതിനു മുന്‍പേ മ്യൂണിക്കിന് വേണ്ടി മൂന്നാം ഗോള്‍ മുള്ളര്‍ നേടി.വുൾഫ്‌സ്ബർഗിനു വേണ്ടി ജാക്കുബ് കമിന്‍സ്കകി,മറ്റയാസ് സ്വാന്‍ബെര്‍ഗ് എന്നിവര്‍ ആശ്വാസ ഗോള്‍ കണ്ടെത്തി.73 ആം മിനുട്ടില്‍ മുഴുനീള വുൾഫ്‌സ്ബർഗിന്‍റെ പ്രതിരോധത്തെയും മറികടന്നു കൊണ്ട് ജമാല്‍ മുസിയാല നേടിയ വണ്ടര്‍ ഗോള്‍ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിലും മറ്റും വൈറല്‍ ആയി കഴിഞ്ഞിരിക്കുന്നു.പിച്ചിന്‍റെ മധ്യ ഭാഗത്ത് നിന്ന് ഡ്രിബ്ളിംഗ് ആരംഭിച്ച മുസിയാല മുന്നില്‍ വന്ന എല്ലാ വുൾഫ്‌സ്ബർഗ് താരങ്ങളെയും വെട്ടിച്ചാണ് ഗോള്‍ കണ്ടെത്തിയത്.