ആഴ്സണലിനെ ഞെട്ടിച്ച് എവര്‍ട്ടന്‍
ശനിയാഴ്ച എവർട്ടണിനെതിരെ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി ആഴ്സണല്‍.സിറ്റിക്കുമേല്‍ ഉള്ള ലീഡ് എട്ടായി ഉയര്‍ത്താം എന്ന ലക്ഷ്യത്തിന് ആണ് ഇപ്പോള്‍ തിരിച്ചടി ലഭിച്ചിരിക്കുന്നത്. മാനേജര്‍ ആയി വന്ന ആദ്യ മത്സരത്തില്‍ തന്നെ ജയം നേടി എന്നത് ഷോണ്‍ ഡൈക്കിന്റെ ഹൈപ് വളരെ ഏറെ വര്‍ധിക്കാന്‍ കാരണം ആയിരിക്കുന്നു.അതും ഒന്നാം സ്ഥാനത്തുള്ള ആഴ്സണലിനെ തോല്‍പ്പിച്ചു എന്നത് അവരുടെ വിജയത്തിന്‍റെ മാറ്റ് വര്‍ധിപ്പിക്കുന്നു.

തുടക്കത്തില്‍ തന്നെ മികച്ച രീതിയില്‍ പന്ത് തട്ടാന്‍ തുടങ്ങിയ എവര്‍ട്ടന്‍ ആഴ്സണലിനെ വെള്ളം കുടിപ്പിക്കാന്‍ തുടങ്ങി.അവസരങ്ങള്‍ ലഭിച്ചു എങ്കിലും വലയിലേക്ക് അത് പ്ലേസ് ആഴ്സണല്‍ ഫോര്‍വേഡ്സിന് കഴിഞ്ഞില്ല.രണ്ടാം പകുതിയിലും മികച്ച ഫോം തുടര്‍ന്ന എവർട്ടൺ 59 മിനിറ്റിനു ശേഷം തർകോവ്സ്കിയുടെ ഹെഡ്ഡറിലൂടെ ലീഡ് നേടി.മറുപടി ഗോളിന് വേണ്ടി ആഴ്സണല്‍ ശ്രമം തുടര്‍ന്നു എങ്കിലും ഒക്ടോബറിന് ശേഷമുള്ള ആദ്യ വിജയം നേടുക എന്ന ലക്ഷ്യത്തിന് വേണ്ടി എവര്‍ട്ടന്‍ കൈ മേയ് മറന്നു പോരാടി.