ജനുവരിയിലെ പ്രീമിയര്‍ ലീഗ് മാനേജര്‍ അവര്‍ഡ് ആര്‍റെറ്റക്ക് !!!!
ജനുവരിയിലെ പ്രീമിയർ ലീഗിന്റെ മാനേജർ ഓഫ് ദി മന്ത് അവാർഡ് മൈക്കൽ അർട്ടെറ്റ നേടി.കഴിഞ്ഞ മാസത്തിലെ മാനേജര്‍ അവാര്‍ഡ് നേടിയതും ആഴ്സണല്‍ മാനേജര്‍ തന്നെയായിരുന്നു.നോമിനികളായ സ്റ്റീവ് കൂപ്പർ, റോബർട്ടോ ഡി സെർബി, ഉനായ് എമെറി, തോമസ് ഫ്രാങ്ക് എന്നിവരെ മറികടന്നാണ് സ്പാനിഷ് കോച്ച് അംഗീകാരം നേടിയത്.

2003/04 ന് ശേഷമുള്ള ആദ്യ ലീഗ് കിരീടം എന്ന ലക്‌ഷ്യം നിറവേറ്റുന്നതിന് വളരെ അടുത്താണ് ആര്‍റെറ്റ ഇപ്പോള്‍.സിറ്റിക്കെതിരെ അഞ്ചു പോയിന്റ് ലീഡ് നിലവില്‍ ആഴ്സണല്‍ നിലനിര്‍ത്തുന്നുണ്ട്.അവരെക്കാള്‍ ഒരു മത്സരം കുറവ് ആണ് ഗണേര്‍സ് കളിച്ചിട്ടുള്ളത്.ശക്തര്‍ ആയ എല്ലാ പ്രീമിയര്‍ ലീഗ് ടീമുകളെയും തോല്‍പ്പിക്കാന്‍ ആര്‍റെറ്റക്ക് കഴിഞ്ഞു. മറ്റ് ക്ലബുകള്‍ ട്രാന്‍സ്ഫര്‍ ബജറ്റില്‍ പണം വാരി എറിയുമ്പോള്‍ മിതമായ നിരക്കില്‍ മാത്രം പണം ചിലവാക്കി കൊണ്ട് വളരെ ആകര്‍ഷകമായ ട്രാന്‍സ്ഫര്‍ പോളിസി ആണ് ആഴ്സണല്‍ ബോര്‍ഡ് മുന്നോട്ട് വെക്കുന്നത്.2022/23 സീസൺ ആരംഭിച്ചതിന് ശേഷമുള്ള ആർടെറ്റയുടെ മൂന്നാമത്തെ മാനേജര്‍ക്ക് ഉള്ള അവാര്‍ഡ് ആണിത്.ഓഗസ്റ്റില്‍ ആണ് അദ്ദേഹത്തിനു ഇതിനു മുന്നേ അവാര്‍ഡ് ലഭിച്ചത്.