ഡോര്‍ട്ടുമുണ്ടിനെതിരാളി ഫ്രീബർഗ് ; ഒന്നാം സ്ഥാനം ലക്‌ഷ്യം ഇട്ട് ആര്‍ബി ലെപ്സിഗും യൂണിയന്‍ ബെര്‍ലിനും
ഇന്ന് ബുണ്ടസ്‌ലിഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് തങ്ങളുടെ കോട്ടയായ സിഗ്നല്‍ ഇടുന്ന പാര്‍ക്കിലേക്ക് ഫ്രീബർഗിനെ ക്ഷണിക്കുന്നു.ലീഗില്‍ 34 പോയിന്റ്മായി നാലും അഞ്ചും സ്ഥാനത്തുള്ള ഇരു ടീമുകളും തമ്മില്‍ ഉള്ള പോരാട്ടം ജര്‍മന്‍ ലീഗിന് ആവേശം പകരുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടു മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ജയം നേടി മൂന്നു പോയിന്റ് നേടാന്‍ ആയാല്‍ രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ കഴിയും എന്നതിനാല്‍ ഇരു ടീമുകളും പിച്ചില്‍ കൈ മെയ് മറന്നു പോരാടും.

ബുണ്ടസ്ലിഗയിലെ മറ്റൊരു മത്സരത്തില്‍ ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള യൂണിയന്‍ ബെര്‍ലിന്‍ പതിനൊന്നാം സ്ഥാനത്തുള്ള മെയിന്‍സിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ബയേണ്‍ മ്യൂണിക്കിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറാന്‍ ബെര്‍ലിന് കഴിയും.മൂന്നാം സ്ഥാനത്തുള്ള ലെപ്സിഗ് പന്ത്രണ്ടാം സ്ഥാനത്തുള്ള കോള്‍നെ ഇന്ന് മറ്റൊരു ലീഗ് മത്സരത്തില്‍ നേരിടും.ജയം നേടാന്‍ ആയാല്‍ ലെപ്സിഗിനും ഒന്നാം സ്ഥാനത്തേക്കുള്ള ടിക്കറ്റ് ലഭിക്കും.അതിനാല്‍ ഇന്നത്തെ ജയപരാജയങ്ങള്‍ ജര്‍മന്‍ ബുണ്ടസ്ലിഗയുടെ സ്ഥാനക്രമങ്ങളില്‍ വലിയ മാറ്റം മാറ്റം വരുത്തും.