ചാമ്പ്യന്‍സ് ലീഗ് ടീമില്‍ നിന്ന് ഔബമെയങ്ങിനെ പുറത്താക്കി ചെല്‍സി
പിയറി-എമെറിക്ക് ഔബമെയങ്ങ് ,ബെനോയിറ്റ് ബാദിയാഷില്‍ എന്നിവരെ ഒഴിവാക്കി കൊണ്ട് ചെല്‍സി തങ്ങളുടെ ചാമ്പ്യൻസ് ലീഗ് ടീം ഷീറ്റ് ഔദ്യോഗികമായി പുറത്തു വിട്ടു.44 മില്യൺ യുഎസ് ഡോളർ നല്‍കി ഈ വിന്റര്‍ വിന്‍ഡോയില്‍ ചെല്‍സി സൈന്‍ ചെയ്തതാണ് ബാദിയാഷിലിനെ.എട്ട് പുതിയ സൈനിംഗുകൾക്കായി ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്ലൂസ് 300 മില്യൺ പൗണ്ടിലധികം ചെലവഴിച്ചിരുന്നു.

എന്നാല്‍ യുവേഫ നിയമങ്ങൾ നോക്കൗട്ട് ഘട്ടങ്ങളിൽ മൂന്ന് പുതിയ കളിക്കാരെ മാത്രമേ രജിസ്റ്റർ ചെയ്യാൻ അനുവദിക്കൂ.ബെൻഫിക്കയിൽ നിന്ന് 107 ദശലക്ഷം പൗണ്ട് കൊടുത്ത് വാങ്ങിയ എൻസോ ഫെർണാണ്ടസ്,മൈഖൈലോ മുദ്രിക്ക്,ലോൺ സൈനിംഗ് ജോവോ ഫെലിക്‌സ് എന്നിവരെ ചെല്‍സി ചാമ്പ്യന്‍സ് ലീഗ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഒബമയെങ്ങ് ചെല്‍സിയില്‍ എത്തിയത് മുതല്‍ ഫോമില്‍ എത്താന്‍ പെടാപ്പാട്പെടുകയാണ്.എന്നാല്‍ നേരെമറിച്ച്, മൊണാക്കോയിൽ നിന്ന് ചേർന്നതിന് ശേഷം ബദിയാഷിൽ മികച്ച പ്രകടനം ആണ് ചെല്‍സി ജേഴ്സിയില്‍ കാഴ്ചവെക്കുന്നത്.ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ക്രിസ്റ്റൽ പാലസിനും ലിവർപൂളിനും എതിരെ ബാക്ക്-ടു-ബാക്ക് ക്ലീൻ ഷീറ്റ് നിലനിർത്തിയ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു താരം.ചാമ്പ്യൻസ് ലീഗിന്റെ റൗണ്ട് ഓഫ് 16-ൽ ചെൽസി ബൊറൂസിയ ഡോർട്ട്മുണ്ടിനെയാണ് നേരിടാന്‍ പോകുന്നത്.