കരുത്തര്‍ ആയ റോമയെ നേരിടാന്‍ എമ്പോളി ; ലീഗില്‍ രണ്ടാം സ്ഥാനം പിടിക്കാന്‍ അറ്റ്‌ലാന്റ
സീരി എ ഇരുപതാം സ്ഥാനത്തുള്ള ക്രെമോണീസിനെതിരെ പരാജയപ്പെട്ട് കോപ്പ ഇറ്റാലിയയിൽ നിന്ന് പുറത്തായതിന്റെ ഷോക്കില്‍ ആണ് റോമ.ലീഗില്‍ ആറാം സ്ഥാനത്തുള്ള അവര്‍ ഇന്ന് സീരി എ പോരാട്ടത്തില്‍ എമ്പോളിയേ നേരിടാന്‍ ഒരുങ്ങുന്നു.പത്താം സ്ഥാനത്താണ് എമ്പോളി നിലവില്‍.ഇന്ന് ഇന്ത്യന്‍ സമയം പത്തര മണിക്ക് റോമന്‍ സാമ്രാജമായ ഒളിമ്പിക്കോ സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ ലീഗില്‍ ടോപ് ഫോറില്‍ എത്താന്‍ റോമക്ക് കഴിഞ്ഞേക്കും.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ എന്ത് വില കൊടുത്തും ജയം നേടാന്‍ ആയിരിക്കും മൊറീഞ്ഞോ ലക്ഷ്യം വെക്കുന്നത്.

സീരി എ യില്‍ ഇന്ന് കരുത്തര്‍ ആയ അറ്റ്‌ലാന്‍റ്റ സസുവോളോയേ നേരിടാന്‍ ഒരുങ്ങുന്നു.ലീഗില്‍ നാലാം സ്ഥാനത്തുള്ള അറ്റ്‌ലാന്റ്റക്ക് ഇന്നത്തെ മത്സരത്തില്‍ ജയം നേടാന്‍ ആയാല്‍ രണ്ടാം സ്ഥാനത്തേക്ക് പ്രൊമോഷന്‍ ലഭിച്ചേക്കും.മറ്റൊരു മത്സരത്തില്‍ സീരി എ റിലഗേഷന്‍ ഭീഷണി നേരിടുന്ന ക്രെമോണീസും ലെച്ചേയും പരസ്പരം ഏറ്റുമുട്ടിയേക്കും.