മാൻ യുണൈറ്റഡ് താരം മേസൺ ഗ്രീൻവുഡിനെതിരായ ക്രിമിനൽ നടപടികൾ അവസാനിപ്പിച്ചു
മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ മേസൺ ഗ്രീൻവുഡിനെതിരായ ക്രിമിനൽ നടപടികൾ നിർത്തിവച്ചതായി പോലീസും പ്രോസിക്യൂട്ടർമാരും വ്യാഴാഴ്ച അറിയിച്ചു.ബലാത്സംഗശ്രമം, ആക്രമണം,പീഡനം എന്നിങ്ങനെ ഉള്ള ആരോപണങ്ങളിൽ 21 കാരനായ ഫുട്ബോൾ താരം നവംബറിൽ വിചാരണ നേരിട്ടിരുന്നു.ക്രിമിനൽ കേസ് അവസാനിച്ചുകഴിഞ്ഞാൽ മാത്രമേ താരത്തിനെ ക്ലബിലേക്ക് തിരിച്ചു കൊണ്ടുവരുകയുള്ളൂ എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പല ഉറവിടങ്ങളും ഇഎസ്‌പിഎന്നിനോട് പറഞ്ഞതായി റിപ്പോര്‍ട്ട് ഉണ്ട്.

ഇത് കൂടാതെ സംഭവം അന്വേഷിക്കാന്‍ മറ്റൊരു ടീമിനെ യുണൈറ്റഡ് നിയോഗിച്ചു എന്നും ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.ഇപ്പോള്‍ അഭിപ്രായങ്ങള്‍ പറയാന്‍ ഇഷ്ട്ടപ്പെടുന്നില്ല എന്നും തനിക്ക് പിന്തുണ നല്‍കിയ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും നന്ദിയും മേസന്‍ ഗ്രീന്‍വുഡ് മാധ്യമങ്ങളിലൂടെ അറിയിച്ചു.