റയലിനെ പിന്തുടര്‍ന്ന് ശനിദിശ
ഇന്നലത്തെ മത്സരത്തില്‍ വലന്‍സിയക്കെതിരെ ജയം നേടി എങ്കിലും ബെന്‍സെമ,എദര്‍ മിലിട്ടാവോ എന്നീ താരങ്ങള്‍ക്ക് പരിക്ക് പറ്റിയത് റയലിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയാണ്. പരിക്ക് മൂലം ഡേവിഡ് അലബയും ഫെർലാൻഡ് മെൻഡിയും റയലിന് വേണ്ടി അടുത്തൊന്നും കളിക്കാന്‍ ഇടയില്ല.ഈ അവസ്ഥയില്‍ ടീമിലെ പ്രധാന താരങ്ങളുടെ പരിക്ക് അന്‍സലോട്ടിയെ ഏറെ സമ്മര്‍ദത്തില്‍ ആഴ്ത്തുന്നു.

ബെന്‍സെമക്ക് ഏറ്റ പരിക്ക് വളരെ നിസാരം ആണ് എന്നാല്‍ മിലിട്ടാവോയുടേത് വളരെ ദുര്‍ഘടം പിടിച്ച ഒന്നാണ് എന്നും മത്സരശേഷം അന്‍സലോട്ടി പറഞ്ഞിരുന്നു.കോപ ഡേല്‍ റിയ,ചാമ്പ്യന്‍സ് ലീഗ്,ലാലിഗ എന്നിങ്ങനെ ഉള്ള എല്ലാ ലീഗിലും ശ്രദ്ധ പുലര്‍ത്തേണ്ട ഉത്തരവാദിത്വം ഇപ്പോള്‍ മാഡ്രിഡിന് ഉണ്ട്.വിന്‍റര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആരെയും താല്‍കാലികമായി പോലും കൊണ്ടുവരാന്‍ പെരെസ് സമ്മതിക്കാത്തത് റയലിന് വലിയ തിരിച്ചടി ആയിരിക്കും എന്നത് ഇപ്പോള്‍ തീര്‍ച്ചയായിരിക്കുന്നു.