എതിരാളി വലന്‍സിയ ; ഇന്നത്തെ മത്സരം മാഡ്രിഡിനും അന്‍സലോട്ടിക്കും ഏറെ നിര്‍ണായകം
ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് സാന്റിയാഗോ ബെർണബ്യൂവില്‍ വെച്ച് റയലും ലീഗില്‍ പതിനാലാം സ്ഥാനത് ഉള്ള വലന്‍സിയയും പരസ്പരം ഏറ്റുമുട്ടും.ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണ മാഡ്രിഡിനെക്കാള്‍ എട്ട് പോയിന്റ് മുന്നില്‍ ആണ്.അതിനാല്‍ ഇന്നത്തെ മത്സരത്തില്‍ എന്ത് വില കൊടുത്തും ജയിക്കുക എന്നതാണ് റയലിന്റെ ലക്ഷ്യം.കഴിഞ്ഞ മത്സരത്തില്‍ സോസിദാദിനെതിരെ റയല്‍ സമനില വഴങ്ങിയിരുന്നു.

ബാഴ്സ ഫോമിലേക്ക് മടങ്ങിയെത്തി എന്നത് മാത്രമല്ല റയലിന്റെ നിലവിലെ തലവേദന. സ്ക്വാഡില്‍ ഡെപ്ത് ഇല്ലാത്തതും താരങ്ങളുടെ പരിക്കും റയലിനെ അലട്ടുന്നുണ്ട്.ലെഫ്റ്റ് ബാക്ക് ഫെർലാൻഡ് മെൻഡി,ലൂക്കാസ് വാസ്‌ക്വസ്,ഡിഫൻഡർ ഡേവിഡ് അലബ എന്നിവരുടെ സേവനം പരിക്ക് മൂലം റയലിന് ലഭിച്ചേക്കില്ല.ഫ്രഞ്ച് യുവ മിഡ്ഫീല്‍ഡര്‍ ആയ കമവിങ്കയേ വിംഗ് ബാക്ക് റോളില്‍ കളിപ്പിക്കേണ്ട ഗതികേട് ആണ് അന്‍സലോട്ടിക്ക് ഇപ്പോള്‍ ഉള്ളത്.എന്നിട്ടും മാനെജ്മെന്റ് വിന്‍റര്‍ വിന്‍ഡോയില്‍ ആരെയും സൈന്‍ ചെയ്യാത്തത് ആരാധകരെ രോഷാകുലര്‍ ആക്കുന്നു.മാഡ്രിഡ് ആരാധകര്‍ക്ക് ആകെയുള്ള ആശ്വാസ വാര്‍ത്ത മിഡ്‌ഫീൽഡർ ഔറേലിയൻ ഷുമേനിയും റൈറ്റ് ബാക്ക് ഡാനി കര്‍വഹാളും ഇന്നത്തെ മത്സരത്തില്‍ ആദ്യ ടീമിലേക്ക് തിരിച്ചെത്തും എന്നതാണ്.