ഫ്രാന്‍സിനെ ഞെട്ടിച്ച് റാഫേല്‍ വരാനേ !!!!
ഫ്രഞ്ച് താരമായ റാഫേൽ വരാനെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.2018-ൽ ലോകക്കപ്പ് നേടിയ ഫ്രാന്‍സ് ടീമിന്‍റെ അവിഭാജ്യ ഘടകം ആയിരുന്നു മുന്‍ റയല്‍ മാഡ്രിഡ് താരം.2013 ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതു മുതൽ ഫ്രഞ്ച് ദേശീയ ടീമിലെ പ്രധാന അംഗമായിരുന്നു വരാനെ.

ലോകക്കപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഹ്യൂഗോ ലോറിസും സ്റ്റീവ് മണ്ടണ്ടയും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപ്പിച്ചിരുന്നു.29-കാരൻ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് മുതൽ എല്ലാ വർഷവും തിരക്കേറിയ ഫുട്ബോൾ ഷെഡ്യൂൾ കാരണം ശാരീരികവും മാനസികവുമായ സമ്മര്‍ദം അനുഭവിക്കുന്നുണ്ട്.തന്റെ മഹത്തായ കരിയറിൽ വളരെയധികം നേട്ടങ്ങൾ കൈവരിച്ച വരനെ, തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, കൂടാതെ ക്ലബ് ഫുട്ബോളിനു വേണ്ടി താരം ഇനിയും ഏറെ കാലം കളിച്ചേക്കും.