പാരീസ് സെന്റ് ജെർമെയ്ൻ വിട്ട് ആൻഡർ ഹെരേര അത്‌ലറ്റിക് ബിൽബാവോയിലേക്ക്!!!!
അത്‌ലറ്റിക് ബിൽബാവോയിൽ ചേരാൻ ആൻഡർ ഹെരേര ക്ലബ് വിട്ടതായി പാരീസ് സെന്റ് ജെർമെയ്ൻ അറിയിച്ചു.2022-23 കാമ്പെയ്‌നിന്റെ തുടക്കത്തിൽ ലോണിൽ ബിലിബാവോയിലേക്ക് പോയ താരം ഇതുവരെ 11 ഗെയിമുകള്‍ സ്പാനിഷ് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

ഈ സീസണില്‍ താരം ബിലിബാവോക്കായി ആദ്യ ഇലവനില്‍ വെറും നാല് വട്ടം മാത്രമേ ഇടം നേടിയുള്ളൂ എങ്കിലും താരത്തിന്‍റെ സേവനം ടീമിന് വളരെ വിലപ്പെട്ടത് ആണ് എന്ന് മാനേജര്‍ ഏണസ്റ്റോ വാൽവെർഡെ കരുതുന്നു.2019 വേനൽക്കാലത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ എത്തിയതിന് ശേഷം പാരിസ് ടീമിന് വേണ്ടി ഹെരേര 95 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും ആറു അസിസ്റ്റും നേടിയിട്ടുണ്ട്.കഴിഞ്ഞ വേനൽക്കാലത്ത് റെനാറ്റോ സാഞ്ചസ്, കാർലോസ് സോളർ, വിറ്റിൻഹ, ഫാബിയൻ റൂയിസ് എന്നിവരുടെ സൈനിംഗിലൂടെ പിഎസ്ജി മധ്യനിരയെ ശക്തമാക്കിയതോടെ ഹെരേരക്ക് ടീമിലെ സ്ഥാനം നഷ്ട്ടമായി.