മേയിന്‍സിനെ കീഴ്പ്പെടുത്തി 2023 ലെ ആദ്യ വിജയത്തോടെ ബയേൺ മ്യൂണിക്ക്
ഇന്നലെ നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് 4-0ന് ആതിഥേയരായ മെയിൻസിനെ തകർത്ത് ഈ വർഷത്തെ ആദ്യ വിജയത്തോടെ ജർമ്മൻ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചു. മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണില്‍ എത്തിയ ജോവോ കാൻസെലോയേ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയ നാഗല്‍സ്മാന്‍ പതിവില്‍ നിന്ന് ഏറെ വിചിത്രമായ ഒരു ടീം ലൈനപ്പില്‍ കളി ആരംഭിച്ചു.

സംഗതി ഫലം കണ്ടു.ആദ്യ പകുതിയില്‍ പിറന്നത് മൂന്നു ഗോളുകള്‍!!!!എറിക് മാക്സിം ചൂപ്പോ-മോട്ടിംഗ്, ജമാൽ മുസിയാല, ലെറോയ് സാനെ എന്നിവര്‍ ആണ് ബയേണിന് വേണ്ടി ഗോളുകള്‍ നേടിയത്.രണ്ടാം പകുതിയില്‍ കളിയുടെ വേഗത ബയേണ്‍ കുറച്ചു എങ്കിലും ഒരാശ്വാസ ഗോള്‍ നേടാന്‍ പോലും മേയിന്‍സിനു കഴിഞ്ഞില്ല.പകരക്കാരന്‍ ആയി ഇറങ്ങിയ അൽഫോൻസോ ഡേവീസും ഗോള്‍ കണ്ടെത്തിയതോടെ ബയേണിന്റെ ഉരുക്ക് മുഷ്ട്ടിക്ക് ഉള്ളില്‍ ഒതുങ്ങാന്‍ ആയിരുന്നു മേയിന്സിന്റെ വിധി.ബയേണിനെ കൂടാതെ ലെപ്സിഗ്,യൂണിയന്‍ ബെര്‍ലിന്‍, സ്റ്റുട്ട്‌ഗാര്‍ട്ട് എന്നിവരും ജർമ്മൻ കപ്പ് ക്വാർട്ടർ ഫൈനലില്‍ ഇടം നേടിയിട്ടുണ്ട്.