കരബാവോ കപ്പ് ഫൈനൽ ; മാൻ യുണൈറ്റഡ് vs ന്യൂകാസിൽ
ഓൾഡ് ട്രാഫോർഡിൽ ബുധനാഴ്ച നടന്ന സെമിഫൈനൽ രണ്ടാം പാദത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 2-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് കരബാവോ കപ്പിന്റെ ഫൈനലിൽ കടന്നു.പകരക്കാരായി ഇറങ്ങിയ ആന്റണി മാർഷ്യലും മിഡ്‌ഫീൽഡർ ഫ്രെഡും രണ്ടാം പകുതിയിൽ നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ ജയം നേടിയ യുണൈറ്റഡ് സെമിഫൈനല്‍ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ജയം നേടിയിരുന്നു.ഇതോടെ ഫൈനല്‍ അഗ്രിഗേറ്റ് സ്കോര്‍ 5-0.

ഫെബ്രുവരി 26-ന് വെംബ്ലിയിൽ നടക്കുന്ന ഫൈനലില്‍ 24 വർഷത്തിനിടെ തങ്ങളുടെ ആദ്യത്തെ പ്രധാന ഫൈനൽ കളിക്കുന്ന ന്യൂകാസിലിനെ ആണ് യുണൈറ്റഡ് നേരിടാന്‍ പോകുന്നത്.2017 ന് ശേഷം ആദ്യമായാണ് ഒരു ഫൈനല്‍ മത്സരത്തില്‍ റെഡ് ഡെവിള്‍സ് കളിക്കുന്നത്. ആദ്യ പകുതിയില്‍ ടീമിന്‍റെ പ്രകടനം തന്നെ ഏറെ നിരാശപ്പെടുത്തി എന്ന് ടെന്‍ ഹാഗ് വെളിപ്പെടുത്തി. അദ്ദേഹം രണ്ടാം പകുതിയില്‍ ടീമില്‍ വരുത്തിയ മാറ്റങ്ങള്‍ നല്ല രീതിയില്‍ ഫലം കാണുകയും ചെയ്തു.റാഷ്ഫോര്‍ഡ്,ഡി ഗിയ എന്നിവരെ ബെഞ്ചില്‍ ഇരുത്തിയ ഹാഗ് പരിക്കില്‍ നിന്ന് മുക്തന്‍ ആയി തിരിച്ചെത്തിയ ജാഡൺ സാഞ്ചോക്ക് മുപ്പത് മിനുറ്റ് കളിക്കാന്‍ നല്‍കിയിരുന്നു.