ഹാംസ്ട്രിംഗ് പരിക്ക് മൂലം മെൻഡി രണ്ട് മാസം പുറത്തിരിക്കും
കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ ഡി മാഡ്രിഡിനെതിരായ മത്സരത്തിൽ പേശിവലിവ് മൂലം പുറത്തിരിക്കേണ്ടി വന്ന ഫെർലാൻഡ് മെൻഡിയില്‍ നടത്തിയ പരിശോധനകൾക്ക് ശേഷം, താരത്തിന്‍റെ ഇടതു കാലിലെ സെമിമെംബ്രാനോസസ് പേശിക്ക് പരിക്കേറ്റതായി റയല്‍ തങ്ങളുടെ ഒഫീഷ്യല്‍ വെബ്സൈറ്റ് വഴി അറിയിച്ചിരിക്കുന്നു.മെൻഡി എത്രനാൾ പുറത്തിരിക്കേണ്ടിവരും എന്ന കാര്യത്തില്‍ ഒരു ഉറപ്പ് നല്‍കാന്‍ റയലിന് കഴിഞ്ഞിട്ടില്ല എന്നാല്‍ അദ്ദേഹം രണ്ടു മാസതോളം പിച്ചില്‍ ഉണ്ടാകില്ല എന്ന് സ്പാനിഷ് മാധ്യമമായ കാഡെന കോപ്പ് അറിയിച്ചു.
/cdn.vox-cdn.com/uploads/chorus_image/image/71924668/1246587219.0.jpg)
റിപ്പോർട്ട് കൃത്യമാണെങ്കിൽ, ലിവർപൂളിനെതിരായ രണ്ട് പാദങ്ങളും അദ്ദേഹത്തിന് നഷ്ട്ടമാകും.ബാഴ്‌സലോണയ്‌ക്കെതിരായ കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദവും മെൻഡി കളിച്ചേക്കില്ല.ഇതോടെ തന്‍റെ ആവനാഴിയില്‍ ഒരു ക്ലാസ്സിക്ക് വിംഗ് ബാക്ക് ഇല്ലാത്തതിനാല്‍ അൻസെലോട്ടി ആ പൊസിഷനില്‍ കാമവിംഗയ്ക്ക് അവസരം നല്‍കിയേക്കും.