മാഡ്രിഡിനെ സമനിലയില്‍ തളച്ച് സോസിദാദ്
ഞായറാഴ്ച സാന്റിയാഗോ ബെർണാബ്യൂവിൽ മാഡ്രിഡിന്റെ തിരിച്ചും മറച്ചുമുള്ള ആക്രമണങ്ങള്‍ ചെറുത്തു നിന്ന റയൽ സോസിഡാഡ് വിലപ്പെട്ട ഒരു പോയിന്റ് നേടി കൊണ്ട് തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.ഗോൾകീപ്പർ അലക്‌സ് റെമിറോയുടെ നിരവധി സേവുകൾ ആണ് സോസിദാദിന്റെ ജീവന്‍ കാത്തത്.വിനീഷ്യസ്,കരിം ബെൻസെമ, ടോണി ക്രൂസ്, റോഡ്രിഗോ എന്നിവര്‍ തൊടുത്തുവിട്ട ഷോട്ടുകള്‍ എല്ലാം തന്നെ തടഞ്ഞിടാന്‍ റെമിറോക്ക് ആയി.

ലൂക്ക മോഡ്രിച്ചിന് വിശ്രമം നല്‍കി കൊണ്ട് സെബയോസ്-ക്രൂസ്-വാല്‍വറഡേയ് എന്നിവരെ ആണ് അന്‍സലോട്ടി മിഡ്ഫീല്‍ഡില്‍ കളിപ്പിച്ചത്.ഇപ്പോള്‍ ഈ സമനില കൊണ്ട് ഏറ്റവും ഗുണം ഉണ്ടായിരിക്കുന്നത് ബാഴ്സലോണക്കാണ്.റയലും അവരും തമ്മില്‍ ഉള്ള വിത്യാസം ഇപ്പോള്‍ അഞ്ച് പോയിന്റ് ആണ്.ഇനിയും 20 ലീഗ് മത്സരങ്ങള്‍ ബാക്കി ഉണ്ട് എങ്കിലും ഈ പോക്ക് തുടര്‍ന്നാല്‍ റയലും ബാഴ്സയും തമ്മില്‍ ഉള്ള പോയിന്റ് വിത്യാസം വര്‍ധിക്കുകയേ ഉള്ളൂ.ലോകക്കപ്പ് ബ്രേക്കിന് ശേഷം വന്ന മത്സരങ്ങളില്‍ ഒന്നും തന്നെ ആധിപത്യം പുലര്‍ത്തി ഒരു വിജയം നേടാന്‍ റയലിന് കഴിഞ്ഞിട്ടില്ല.കഴിഞ്ഞ മത്സരങ്ങളില്‍ എല്ലാം ആദ്യ പകുതിയില്‍ വളരെ മോശമായാണ് റയല്‍ കളിച്ചത്.ഇതിനു ഒരു മാറ്റം ഉടനടി വേണം എന്ന് മാനേജര്‍ അന്‍സലോട്ടി കഴിഞ്ഞ പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തിരുന്നു.റയലിന്റെ അടുത്ത മത്സരം ലീഗില്‍ പതിനാലാം സ്ഥാനത് ഉള്ള വലന്‍സിയക്കെതിരെ ആണ്.