പോയിന്റ് പട്ടികയില്‍ ബാഴ്സയുമായുള്ള ദൂരം കുറക്കാന്‍ റയല്‍ മാഡ്രിഡ്
ഞായറാഴ്ച രാത്രി ലാ ലിഗയിൽ റയൽ സോസിഡാഡിനെ ബെർണബ്യൂവിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഇന്നലത്തെ വിജയത്തോടെ ബാഴ്സ നേടിയ ആറു പോയിന്റ് ലീഡ് മൂന്നാക്കി താഴ്ത്തുക എന്ന ലക്ഷ്യത്തില്‍ ആണ് റയല്‍ മാഡ്രിഡ്.മാഡ്രിഡിനെക്കാള്‍ വെറും മൂന്നു പോയിന്റ് പിന്നില്‍ നില്‍ക്കുന്ന സോസിദാദ് മൂന്നാം സ്ഥാനത്താണ്.ഫോം കണ്ടെത്താന്‍ ഒന്ന് പാടുപ്പെട്ടു എങ്കിലും റയല്‍ ഇപ്പോള്‍ വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുന്നു.കഴിഞ്ഞ മൂന്നു മത്സരങ്ങളിലും വിജയം നേടാന്‍ അവര്‍ക്ക് കഴിഞ്ഞു.

സോസിദാദും ഫോമില്‍ തന്നെ.കഴിഞ്ഞ അഞ്ചു ലാലിഗ മത്സരങ്ങളിലും വിജയം നേടാന്‍ സാധിച്ച അവര്‍ക്ക് മത്സരത്തിന്‍റെ തുടക്കം മുതല്‍ക്ക് തന്നെ റയലിനെ സമ്മര്‍ദത്തില്‍ ആക്കാന്‍ കഴിഞ്ഞേക്കും.സുപ്രധാന താരങ്ങളുടെ പരിക്ക് അന്‍സലോട്ടിക്ക് തലവേദന നല്‍കുന്നുണ്ട് എങ്കിലും പല താരങ്ങളേയും അവരുടെ അല്ലാത്ത പൊസിഷനില്‍ കളിപ്പിച്ച് വിജയിക്കാനുള്ള കഴിവ് മുന്‍പും ഡോണ്‍ അന്‍സലോട്ടി പ്രകടിപ്പിച്ചിട്ടുണ്ട്.ഇന്നത്തെ മത്സരത്തില്‍ ഡേവിഡ് അലബ ടീമിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത റയല്‍ ക്യാംപിനു ആശ്വാസം പകരുന്നു.