എഫ്എ കപ്പ് നാലാം റൗണ്ടില്‍ ലിവര്‍പൂളിന്റെ എതിരാളി ബ്രൈട്ടന്‍
ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് എഫ്‌എ കപ്പിന്റെ നാലാം റൗണ്ടിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ആതിഥേയരായ ലിവർപൂളിനെ നേരിടാന്‍ ഒരുങ്ങുന്നു.ബ്രൈട്ടന്‍ മിഡിൽസ്ബറോയെ 5-1 ന് തോൽപ്പിച്ച് നാലാം റൗണ്ടിലെത്തിയപ്പോള്‍ ആൻഫീൽഡിൽ 2-2 ന് സമനില വഴങ്ങിയതിന് ശേഷം റീപ്ലേയിൽ യുർഗൻ ക്ലോപ്പിന്റെ ടീം വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ 1-0 ന് തോൽപ്പിച്ചുള്ള വരവാണ്.ബ്രൈട്ടന്‍ ഹോം സ്റ്റേഡിയമായ ഫാൽമർ അരീനയില്‍ വെച്ചാണ് മത്സരം.

2023 ആരംഭിച്ചത് മുതല്‍ ലിവര്‍പൂളിന്റെ സ്ഥിതി കൂടുതല്‍ വഷലായി വരുകയാണ്.ഒരേയൊരു വിജയം മാത്രമാണ് ലിവര്‍പൂളിനു ഈ വര്‍ഷത്തില്‍ ഇതുവരെ നേടാന്‍ കഴിഞ്ഞത്.പരിക്ക് മൂലം വിർജിൽ വാൻ ഡിക്ക്, ആർതർ, ഡിയോഗോ ജോട്ട, ലൂയിസ് ഡയസ്, റോബർട്ടോ ഫിർമിനോ എന്നിവരുടെ അഭാവം ലിവര്‍പൂളിനു വലിയ തിരിച്ചടി നല്‍കുന്നു.ഇത് കൂടാതെ പ്രീമിയര്‍ ലീഗില്‍ ബ്രൈട്ടന്‍,ബ്രെന്റ്ഫോര്‍ഡ് എന്നിവര്‍ക്കെതിരെ നേടിയ പരാജയം ,ദുര്‍ബലര്‍ ആയ ചെല്‍സിക്കെതിരെ നേടിയ സമനില ഇതെല്ലാം ക്ലോപ്പിനെ തള്ളിയിടുന്നത് സമ്മര്‍ദത്തിന്‍റെ പടുകുഴിയിലേക്ക് ആണ്.ഇന്നത്തെ മത്സരത്തില്‍ അര്‍നോള്‍ഡ്,ഡാര്‍വിന്‍ നൂനസ് എന്നിവര്‍ ആദ്യ ടീമിലേക്ക് തിരിച്ചെത്തും എന്ന് മാധ്യമങ്ങള്‍ പ്രവചിച്ചിട്ടുണ്ട്.പ്രീമിയര്‍ ലീഗില്‍ ആറാം സ്ഥാനത് ഉള്ള ബ്രൈട്ടന്‍ നിലവില്‍ മികച്ച ഫോമില്‍ ആണ്.മികച്ച ആത്മവിശ്വാസം ഉള്ള ഒരു കരുത്തുറ്റ ടീമിനെ എങ്ങനെ അവരുടെ കോട്ടയില്‍ പോയി തളക്കാം എന്ന തല പുകഞ്ഞ ചിന്തയില്‍ ആയിരിക്കും ക്ലോപ്പ് ഇപ്പോള്‍.