എഫ് എ കപ്പ് നാലാം റൗണ്ട് ക്ലിയര്‍ ചെയ്ത് യുണൈറ്റഡ്
ഓൾഡ് ട്രാഫോർഡിൽ ശനിയാഴ്ച നടന്ന എഫ്‌എ കപ്പ് നാലാം റൗണ്ട് ടൈയിൽ ചാമ്പ്യൻഷിപ്പ് സൈഡ് റീഡിംഗിനെതിരെ 3-1 ന് അനായാസ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. നിരാശാജനകമായ ആദ്യ പകുതിക്ക് ശേഷം വെറും പതിമൂന്നു മിനുട്ടിനുള്ളില്‍ നിന്ന് മൂന്നു ഗോള്‍ കണ്ടെത്താന്‍ യുണൈറ്റഡിന് കഴിഞ്ഞു.യുണൈറ്റഡിന് വേണ്ടി എല്ലാ ബ്രസീലിയന്‍ താരങ്ങളും ഫോമില്‍ കളിച്ചു എന്ന സവിശേഷതയും ഇന്നലത്തെ മത്സരത്തിനുണ്ട്.

രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി മുന്‍ റയല്‍ താരം കസമീരോ വീണ്ടും തന്‍റെ മൂല്യം തെളിയിച്ചപ്പോള്‍ 57 ആം മിനുട്ടില്‍ എറിക്സണ് പകരം പിച്ചില്‍ എത്തിയ ഫ്രെഡും സ്കോര്‍ ബോര്‍ഡില്‍ ഇടം നേടി. കസമീരോയുടെ രണ്ടാം ഗോളിന് വഴി ഒരുക്കിയതും ഫ്രെഡ് തന്നെ.ആദ്യ ഗോള്‍ നേടാന്‍ കസമീരോക്ക് അവസരം നല്‍കിയത് ആകട്ടെ അത് മറ്റൊരു ബ്രസീലിയന്‍ ഡെവിള്‍ ആയ ആന്തണിയും.പകരക്കാരനായി ഇറങ്ങിയ അമദൗ സാലിഫ് എംബെംഗു 72-ാം മിനിറ്റിൽ റീഡിംഗിനായി ഒരാശ്വാസ ഗോള്‍ നേടി എന്നത് ഒഴിച്ചാല്‍ ഈ മത്സരത്തില്‍ നിന്ന് പോസിറ്റീവ് ആയി ഒനും തന്നെ റീഡിങ്ങിന് ലഭിച്ചിട്ടില്ല.