ഈ സീസണിന്റെ അവസാനത്തോടെ ഡിയഗോ സിമിയോണി അത്ലറ്റിക്കോ മാഡ്രിഡിനോട് വിട പറഞ്ഞേക്കും
ഡീഗോ സിമിയോണി ഈ സീസണിന്റെ അവസാനത്തോടെ അത്‌ലറ്റിക്കോ മാഡ്രിഡ് വിടാൻ ഒരുങ്ങുകയാണ്.വരുന്ന സീസണിൽ സിമിയോണി അത്‌ലെറ്റിയിൽ തുടരില്ലെന്ന് ഇന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെ ഫുട്ബോള്‍ ലോകം ഒരു ചെറിയ ഞെട്ടലിലൂടെ ആണ് കടന്നു പോയത്.അത്ലറ്റിക്കോയേ യൂറോപ്പിലെ അറിയപ്പെടുന്ന ടീമായി മാറ്റിയെടുക്കുന്നതില്‍ സിമിയോണി വഹിച്ച പങ്ക് വളരെ വലുത് ആയിരുന്നു.സ്പാനിഷ് ലീഗിലും യൂറോപ്പ്യന്‍ ടൂര്‍ണമെന്റിലും ഇത്തവണ അത്ലട്ടികോയുടെ പ്രകടനം ശരാശരിയിലും താഴെ മാത്രം ആയിരുന്നു.

കൂടാതെ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് അത്ലറ്റിക്കോ നിലവില്‍.ഈ പോക്ക് തുടരുകയാണ് എങ്കില്‍ അടുത്ത തവണയും അത്ലറ്റിക്കോ മാഡ്രിഡിന് ചാമ്പ്യന്‍സ് ലീഗ് കിട്ടാക്കനി ആയിരിക്കും.2014ൽ അത്‌ലറ്റിക്കോയെ കിരീടത്തിലേക്ക് നയിച്ചത് സിമിയോണിയായിരുന്നു ഇതുകൂടാതെ 2020-21 ലെ ലോക്ക്ഡൗൺ സീസണിലും അദ്ദേഹം ഈ നേട്ടം ആവർത്തിച്ചു.2014 ലും 2016 ലും ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ അത്ലറ്റിക്കോയേ എത്തിക്കാന്‍ സിമിയോണിക്ക് കഴിഞ്ഞു.സിമിയോണിയുടെ വിടവാങ്ങലിലൂടെ അദ്ദേഹവും ക്ലബും തങ്ങളുടെ നീണ്ട പതിനൊന്ന് വര്‍ഷത്തെ സൗഹൃദം ആണ് അവസാനിപ്പിക്കുന്നത്.