ജീവന്‍ പണയം വെച്ച് പ്രതിരോധം ; ലീഡ് മൂന്നാക്കി ഉയര്‍ത്തി ബാഴ്സലോണ
ഇന്നലെ വാൻഡ മെട്രോപൊളിറ്റാനോയിൽ നടന്ന മത്സരത്തിൽ ഔസ്മാൻ ഡെംബലെ നേടിയ ഏക ഗോളിൽ ബാഴ്‌സലോണ 1-0ന് അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി.അതോടെ ശനിയാഴ്ച വില്ലാറിയലിനോട് എതിരാളിയായ റയൽ മാഡ്രിഡിന്റെ തോൽവി 2-1 ന് മുതലെടുത്ത് ബാഴ്സലോണ ടീം 16 കളികളിൽ നിന്ന് 41 പോയിന്റുമായി ലാലിഗയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നു.

തുടക്കത്തില്‍ മികച്ച രീതിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനു മേല്‍ സമ്മര്‍ദം ചെലുത്തിയ ബാഴ്സ 22 ആം മിനുട്ടില്‍ ലീഡ് നേടി.ശൂന്യതയില്‍ നിന്ന് പെഡ്രി ഉണ്ടാകിയ അവസരം ഗാവി വഴി ഉസ്മാന്‍ ഡെംബലെയുടെ ബൂട്ടില്‍ ചെന്നവസാനിച്ചു.ഗോള്‍ നേടിയ ശേഷം ബാഴ്സയെ നല്ല പോലെ വിരട്ടിയ ശേഷമാണ് അത്ലറ്റിക്കോ അടിയറവ് പറഞ്ഞത്.ബാഴ്സക്ക് വേണ്ടി മത്സരത്തിലുടനീളം മികച്ച പ്രതിരോധം കാഴ്ച്ചവെച്ച അറൌഹോ,കൂണ്ടേ,ക്രിസ്റ്റ്യന്‍സന്‍ എന്നിവര്‍ക്ക് കൂട്ടായി മികച്ച സേവുകളോടെ ടെര്‍ സ്റ്റഗനും ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ഗോള്‍ നേടുക എന്ന അത്ലറ്റിക്കോയുടെ ലക്‌ഷ്യം കൂടുതല്‍ ദുഷ്കരം ആയി.പലപ്പോഴും ഇരു ടീമുകളും കളി മറന്നു കയ്യാങ്കളി ഉണ്ടായ സംഭവവും ഏറെ ഉണ്ടായിരുന്നു മത്സരത്തില്‍.പിച്ചില്‍ വഴക്ക് ഉണ്ടാക്കിയതിന് സാവിക്കിനും ടോറസിനും റെഡ് കാര്‍ഡ് ലഭിച്ചു.