കെയിന്‍ ഡബിളില്‍ ടോട്ടന്‍ഹാം !!!!
ബുധനാഴ്ച സെൽഹർസ്റ്റ് പാർക്കിൽ നടന്ന ലണ്ടൻ ഡെർബിയിൽ ക്രിസ്റ്റൽ പാലസിനെതിരെ ടോട്ടൻഹാം ഹോട്‌സ്‌പര്‍ 4-0 ന് ശക്തമായ വിജയം നേടി.300-ാം പ്രീമിയർ ലീഗ് മത്സരം കളിച്ച ഹാരി കെയിന്‍ ഇരട്ട ഗോള്‍ നേടി ടോട്ടന്‍ഹാമിനെ മുന്നില്‍ നിന്ന് നയിച്ചു.ഹാരി കേയിനിനെ കൂടാതെ ഡിഫൻഡർ മാറ്റ് ഡോഹെർട്ടിയും,കൊറിയന്‍ ഫോര്‍വേഡ് ആയ സൺ ഹ്യൂങ്-മിനും ആണ് സ്പര്‍സിന്‍റെ ശേഷിക്കുന്ന ഗോളുകള്‍ നേടിയത്.
/cdn.vox-cdn.com/uploads/chorus_image/image/71824453/1245997471.0.jpg)
ഗോള്‍ രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആണ് നാല് ഗോളുകളും പിറന്നത്.ജയം നേടി എങ്കിലും ഇപ്പോഴും ടോട്ടന്‍ഹാം ലീഗില്‍ അഞ്ചാം സ്ഥാനത് തന്നെ ആണ്.തുടര്‍ച്ചയായ മത്സരങ്ങളില്‍ വിജയം നേടാന്‍ ആകാതെ പാടുപ്പെട്ട ടോട്ടന്‍ഹാമിന് പാലസിനെതിരെ ലഭിച്ച വിജയം നല്‍കുന്ന ആത്മവിശ്വാസം വളരെ വലുത് ആണ്.കൂടാതെ മാനേജര്‍ പോച്ചേട്ടീനോക്ക് മേലുള്ള സമ്മര്‍ദത്തിനും ഒരു നേരിയ അയവ് ഇതുമൂലം ഉണ്ടായേക്കും.