ആഴ്‌സണലിനെ സമനിലയില്‍ തളച്ച് ന്യൂ കാസില്‍
ചൊവ്വാഴ്ച എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് ഗോൾരഹിത സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് ലീഡർമാരായ ആഴ്‌സണൽ ഈ സീസണിൽ ആദ്യമായി ഹോം ഗ്രൗണ്ടിൽ പോയിന്റ് നഷ്ടപ്പെടുത്തി.വിലപ്പെട്ട മൂന്നു പോയിന്റ് നേടി മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ പത്തു പോയിന്റ് ലീഡ് നേടാനുള്ള സാധ്യതയാണ് ആഴ്സണല്‍ നഷ്ട്ടപ്പെടുത്തിയത്.ആഴ്സണലിന്റെ മുന്നേറ്റ നിരയുടെ മുനയൊടിച്ച ന്യൂ കാസില്‍ തങ്ങളുടെ പ്രതിരോധം പ്രീമിയര്‍ ലീഗിലെ മികച്ചതാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.

സമനിലയോടെ ന്യൂ കാസില്‍ മൂന്നാം സ്ഥാനത് തുടരുന്നു.തുടക്കത്തില്‍ ശര വേഗത്തില്‍ അട്ടാക്കിങ്ങ് നടത്തിയ ആഴ്സണല്‍ ന്യൂ കാസിലിനെ സമ്മര്‍ദത്തില്‍ ആഴ്ത്തി.എന്നാല്‍ ആഴ്സണലിന്റെ ഗെയിമുമായി പൊരുത്തപ്പെട്ട ന്യൂ കാസില്‍ കൂടുതല്‍ പരുക്കന്‍ കളി പുറത്തെടുക്കാന്‍ ശ്രമിച്ചു.ഇത് മൂലം പലപ്പോഴും പിച്ചില്‍ അനിഷ്ട്ട സംഭവങ്ങള്‍ നടക്കാനിടയായി.തന്‍റെ ടീമിന്‍റെ പ്രകടനത്തില്‍ ഒട്ടും തൃപ്തന്‍ അല്ലാത്ത ആര്‍റെറ്റ പലപ്പോഴും ക്ഷുഭിതന്‍ ആയി താരങ്ങള്‍ക്ക് നേരെ ആക്രോശിച്ചു.ജേക്കബ് മർഫിയുടെ ബോക്‌സിൽ ഹാൻഡ്‌ബോളിനുള്ള പെനാൽറ്റി ക്ലെയിം റഫറി നിഷേധിച്ചപ്പോള്‍ പ്രകോപിതനായ ആർട്ടെറ്റ ന്യൂകാസിൽ മാനേജര്‍ എഡ്ഡി ഹോവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു.